ബൌദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് സ്വയംതൊഴിൽ പരിശീലനത്തിലൂടെ സ്വ ന്തമായി വരുമാനമാർഗ്ഗം കണ്ടെത്തി നല്കുകയാണ് പൊൻകുന്നം ചെങ്കല്ലപള്ളിയിലുള്ള എയ്ഞ്ചൽ വില്ലേജ്.ഇവിടെ ഭിന്നശേഷിക്കാരായ 200 ഓളം കുട്ടികളാണ് വരുമാനം ക ണ്ടെത്തുന്നത്.
ബൌദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് തങ്ങളുടെ പരിമിധികൾക്ക് ഉള്ളിൽ നിന്നു കൊണ്ട് തന്നെ സ്വന്തമായി വരുമാനം ഒരു ഉണ്ടാക്കുന്നതിനുള്ള ഇടമാണ് എയ്ഞ്ചൽ വി ല്ലേജ് എന്ന പേരിട്ടിരിക്കുന്ന ഈ പരിശീലന കേന്ദ്രം.പൊൻകുന്നം ചെങ്കല്ലപ്പള്ളിയിൽ സ്ഥി തി ചെയ്യുന്ന എയ്ഞ്ചൽ വില്ലേജിൽ മെഴുകുതിരി ,പേപ്പർ കൂട്,ലോഷ്യൻ,ഡിറ്റർജൻസ് , സോപ്പ്, സ്ക്രിൻ പ്രിൻ്റിംഗ്,തുണി സഞ്ചി,കരകൗശല വസ്തുക്കൾ, മാല, വള, തുടങ്ങി യവയുടെ നിർമ്മാണത്തിലൂടെയാണ് ഇവർ വരുമാനം കണ്ടെത്തുന്നത്.’ഇതോടൊപ്പം വി വിധതരം കൃഷിരീതികളും, പൂന്തോട്ട പരിപാലനം, മൃഗപരിപാലനം, യോഗ തുടങ്ങിയ വയും ഇവരെ പരിശീലിപ്പിക്കുന്നുണ്ട്.തങ്ങൾ ചെയ്യുന്ന ജോലിയുടെ അനുസരിച്ച് ഇവർ ക്ക് വരുമാനം ലഭിക്കും ഇതിനായി ഒരോരുത്തരുടെ പേരിൽ അക്കൗണ്ട് എടുത്ത് വരു മാനം അതുവഴിയാണ് നല്കുക.ബൌദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി സമഗ്രമായ ഇത്ര വലിയ പദ്ധതി സംസ്ഥാനത്ത് തന്നെ ആദ്യമാണെന്ന് സംസ്ഥാന ഓർഫണേജ് കൺട്രോൾ ബോർഡ് ചെയർമാനും, എയ്ഞ്ചൽ വില്ലേജ് ഡയറക്ടറുമായ ഫാ: റോയ് മാത്യു വടക്കേൽ പറയുന്നു.
പ്രത്യേകം സിലബസ്സ് തയ്യാറാക്കിയാണ് ഇവർക്ക് പരിശീലനം നല്കുന്നത്.ആദ്യം നിർമ്മിക്കുന്ന വസ്തുവിൻ്റെ ആവശ്യകത ഇവരെ മനസ്സിലാക്കുന്നു ഇത് പ്രത്യേക തയ്യാറാക്കിയ പുസ്തകങ്ങളുടെയും ,ദൃശ്യാവിഷ്കരണങ്ങളുടെയും സഹായത്തോടെയാണ്.ഇതിന് ശേഷം നിർമ്മാണത്തിനുള്ള പരിശീലനം നല്കുക.
ബൌദ്ധിക വെല്ലുവിളി നേരിടുന്ന 200 ഓളം കുട്ടികളാണ് ഇവിടെ നിന്നും വരുമാനം നേടുന്നത്.18 മുതൽ പ്രായംമുള്ള കുട്ടികളാണ്  ഇവിടെ ഉള്ളത്.14 അദ്ധ്യാപകരാണ് ഇവരെ വിവിധ തൊഴിലുകൾ പരിശീലിപ്പിക്കുന്നു.7 ഏക്കർ സ്ഥിതി ചെയ്യുന്ന എയ്ഞ്ചൽ വില്ലേജിൽ കുട്ടികൾ കുടുംബത്തോടൊപ്പം താമസിക്കാനുള്ള അപ്പാർട്ട്മെൻ്റ് സൗകര്യവും ഇവിടെയുണ്ട്. ഈ കുട്ടികളുടെ കാലശേഷംവരെ ഇവർക്ക് ചികിത്സാ ചിലവ് ഉൾപ്പൊടെയുള്ള എല്ലാ കാര്യങ്ങളും സൗജന്യമായി നല്കുകയും ചെയ്യും…