പാറത്തോട് :കെ.എസ്.സി (എം) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കോൺട്രി ബൂട്ട് ടു കമ്മ്യൂണിറ്റി കിച്ചൺ എന്ന ക്യാമ്പയിന്റെ ഭാഗമായി അശരണർക്കും, നീലരബാ ർക്കും കൈത്താങ്ങായി പ്രവർത്തിക്കുന്ന പാറത്തോട് ഗ്രാമപഞ്ചായത്തിലെ സമൂഹ അ ടുക്കളയിലേക്ക് അരിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടെ ഒരു ദിവസത്തിന് ആവശ്യമാ യ  ഭക്ഷ്യവസ്തുക്കൾ കെ.എസ്.സി(എം)പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് ചെമ്മരപ്പള്ളി കുടുംബശ്രീ പ്രവർത്തകർക്ക് കൈമാറി.
കേരള കോൺഗ്രസ് (എം)സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ജോർജ്ജ് കുട്ടി അഗസ്തി, കേരള കോൺഗ്രസ് (എം)പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ: സാജൻ കു ന്നത്ത്, കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗവും പാറത്തോട് മണ്ഡലം മ ണ്ഡലം പ്രസിഡന്റുമായ തോമസ് കട്ടക്കൽ, കേരള കോൺഗ്രസ് (എം)പൂഞ്ഞാർ നിയോ ജക മണ്ഡലം ഓഫീസ് ചാർജ് സെക്രട്ടറിയും പാറത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്ര സിഡന്റുമായ  ഡയസ് കോക്കാട്, കെ.എസ്.സി(എം) ജില്ലാ കമ്മിറ്റി അംഗം മാർട്ടിൻ കുളിരുപ്ലാക്കൽ,  കേരള യൂത്ത് ഫ്രണ്ട് ( എം) മുൻ മണ്ഡലം പ്രസിഡന്റും വാർഡ്  പ്ര സിഡന്റുമായ  ജിൻസ് ഈഴകുന്നേ, എന്നിവർ പ്രസംഗിച്ചു.
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ കോവിഡ് 19 പ്രതി രോധ പ്രവർത്തനങ്ങളിലും, ആരോഗ്യസംരക്ഷണത്തിനും, വേണ്ട സന്നദ്ധ പ്രവർത്തകരെ നൽകി സഹായിക്കുന്നതിനും, വരുംദിവസങ്ങളിൽ കൂടുതൽ പഞ്ചായത്തുകളിലെ സമൂ ഹ അടുക്കളയിലേക്ക്  വേണ്ട ഭക്ഷ്യസാധനങ്ങൾ നൽകുവാനും കെ. എസ്. സി. (എം) പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു.