കാഞ്ഞിരപ്പള്ളി:പ്രസിദ്ധമായ പഴയപള്ളി തിരുനാളിനോടനുബന്ധിച്ചുള്ള ടൗണ്‍ ചുറ്റി പ്രദിക്ഷണം ഭക്തി നിര്‍ഭരമായി. ഇന്നലെ വൈകിട്ട് 5.30ന് പുളിമാവില്‍ നിന്നുമുള്ള കഴുന്നു പ്രദക്ഷിണങ്ങള്‍ പഴയപള്ളിയില്‍ എത്തിച്ചേര്‍ന്നു .തുടര്‍ന്ന് ആറിന് ആഘോഷ മായ ടൗണ്‍ ചുറ്റിയുള്ള പ്രധാന പ്രദക്ഷിണം പഴയപള്ളിയില്‍ നിന്നാരംഭിച്ചു. സെന്റ് ഡൊമിനിക്‌സ് കത്തീഡ്രല്‍ റോഡിലൂടെ പുത്തനങ്ങാടി, കുരിശുങ്കല്‍,ബസ് സ്റ്റാന്റ് ജംക്ഷന്‍ ,പേട്ടക്കവല വഴി ടൗണ്‍ ചുറ്റി പഴയപള്ളിയില്‍ സമാപിച്ചു.

പ്രദിക്ഷണത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പ്രാര്‍ഥനാ പൂര്‍വ്വം പങ്കെടുത്തു. വാദ്യമേളങ്ങള്‍ അകമ്പടിയേകി. പ്രദക്ഷിണം പഴയ പള്ളിയിലെത്തി ചേര്‍ന്നപ്പോള്‍ ആകാശത്ത് ദൃശ്യ വിസ്മയമൊരുക്കി കരിമരുന്നു പ്രകടനം നടന്നു.ഇന്ന് രാവിലെ 9.45ന് മണ്ണാറക്കയത്തുനിന്നുമുള്ള കഴുന്നു പ്രദക്ഷിണം പഴയപള്ളിയില്‍ എത്തും. തുടര്‍ന്ന് 10.30ന് രൂപതയിലെ നവവൈദികര്‍ കുര്‍ബാനയര്‍പ്പിക്കും.സെബാസ്റ്റ്യന്‍ നാമധാരികളു ടെ സംഗമവും ഉണ്ടായിരിക്കും.

തിരുനാള്‍ ആഘോഷങ്ങള്‍ക്ക് വികാരി വികാരി ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, റെക്ടര്‍ ഫാ. ഇമ്മാനുവേല്‍ മങ്കന്താനം, അസിസ്റ്റന്റ് വികാരിമാരായ ഫാ. തോമസ് മണിക്കൊമ്പോല്‍, ഫാ. ജോസഫ് കൊച്ചുവീട്ടില്‍, ഫാ. ജോര്‍ജ് തെരുവംകുന്നേല്‍, കൈക്കാരന്മാരായ ജോസ് കൊല്ലംകുളം, ടോണി ആനത്താനം, മാത്തച്ചന്‍ മാളിയേക്കല്‍, സെബാസ്റ്റ്യന്‍ ചെറുവള്ളി, ജനറല്‍ ക്യാപ്റ്റന്‍ ബെന്നി കുന്നത്ത്, വൈസ് ക്യാപ്റ്റന്മാരായ സെബാസ്റ്റ്യന്‍ വെട്ടിയാങ്കല്‍, സിനി നീറണാക്കുന്നേല്‍, കമ്മിറ്റി കണ്‍വീനര്‍മാര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, കുടുംബ കൂട്ടായ്മ ലീഡേഴ്സ്, ഭക്തസംഘടനാ പ്രതിനിധികള്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.