കണമല : പട്ടികജാതി വിഭാഗത്തില്‍പെട്ട വിധവയും ആസ്തമ രോഗിയുമായ വയോ ധിക വീടിന് പുറത്തിറങ്ങാന്‍ വഴിയില്ലാതെ വലയുന്നു. അയല്‍വാസി വഴി ഇടിച്ചു നിരത്തിയപ്പോള്‍ സഹായം തേടി പോലിസില്‍ ഫോണ്‍ ചെയ്ത് വിവരമറിയിച്ചെന്നും എന്നാല്‍ നടപടിയുണ്ടായില്ലെന്നും വയോധിക പറയുന്നു . അയല്‍വാസിയോട് വഴി ഇടിച്ച് മണ്ണെടുത്തു മാറ്റരുതെന്ന് എരുമേലി പോലിസ് നേരത്തെ നിര്‍ദേശിച്ചിരുന്നതാ ണെന്നും കണ്ണീരോടെ വയോധിക പറഞ്ഞു.

എയ്ഞ്ചല്‍വാലി പാറയ്ക്കല്‍ ചിന്നമ്മയാണ് വഴി നഷടപ്പെട്ട് ദുരിതത്തിലായത്. സംഭവ മറിഞ്ഞ് പൊതുപ്രവര്‍ത്തകര്‍ വയോധികയുടെ വീട് സന്ദര്‍ശിച്ചു. വഴി പുനഃസ്ഥാപിക്ക ണമെന്ന് സിപിഎം മുക്കൂട്ടുതറ ലോക്കല്‍ സെക്കട്ടറി എം വി ഗിരീഷ് കുമാര്‍, ബ്രാഞ്ച് സെക്കട്ടറി ഗിരീഷ് എന്നിവര്‍ ആവശ്യപ്പെട്ടു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ചിന്ന മ്മയുടെ വീട്ടിലേക്കുളള വഴിയോട് ചേര്‍ന്ന് തിട്ടയിടിച്ച് മണ്ണെടുത്തുമാറ്റാന്‍ തുടങ്ങിയത്. ഇത് സംബന്ധിച്ച് പരാതി ലഭിച്ചതോടെ വഴി പൊളിക്കരുതെന്ന് പോലിസ് നിര്‍ദേശിക്കു കയും പരാതി അദാലത്തില്‍ തീര്‍പ്പാക്കാനായി കൈമാറുകയും ചെയ്തു. നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും വഴിയോട് ചേര്‍ന്ന് നടത്തരുതെന്ന് അദാലത്തിലും നിര്‍ദേശിച്ചി രുന്നെന്ന് പറയുന്നു. 
ഇതിന് ശേഷമാണ് ശനിയാഴ്ച വീണ്ടും വഴി പൊളിച്ച് മണ്ണെടുക്കല്‍ തുടര്‍ന്നത്. മണ്ണെടു ത്തു നീക്കിയതോടെ ഇപ്പോള്‍ വഴി നഷ്ടപ്പെട്ടിരിക്കുകയാണ്. നിര്‍ധനയായ വയോധികക്ക് ഒരു മകന്‍ മാത്രമാണുളളത്. ചികിത്സക്ക് ആശുപത്രിയില്‍ എങ്ങനെ പോകുമെന്ന് വയോ ധിക ചോദിക്കുന്നു. ജനമൈത്രിയില്‍ തിളങ്ങുന്ന എരുമേലി പോലിസ് നിരാലംബയായ വയോധികക്ക് നീതി ലഭ്യമാക്കുമെന്ന പ്രതീക്ഷയിലാണ് പൊതുപ്രവര്‍ത്തകര്‍.