കിഴക്കൻ മലയോര മേഖല വിദ്യാഭ്യാസ വികസന കുതിപ്പിലേക്ക്.രണ്ടു വിദ്യാഭ്യാസ സ്ഥാപനങ്ങൾ കാഞ്ഞിരപ്പള്ളിയിൽ പുതുതായി തുറക്കും.
ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ ബിഎസ്സി നേഴ്സിംഗ് കോളേജും എംജി സർവ്വക ലാശാലയുടെ നേതൃത്വത്തിൽ ലോ കോളേജുമാണ് തുറക്കുക. ഉന്നത വിദ്യാഭ്യാസ വ കുപ്പിന് കീഴിലുള്ള സെൻറ്റർ ഫോർ പ്രഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന് (സി പാസ്) ബിഎസ് സി നേഴ്സിംഗ് സ്കൂൾ സ്ഥാപിച്ച് ഉത്തരവായി. ആദ്യ ബാച്ചിൽ 40 വി ദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കും.ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീ ലനത്തിന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ സൗകര്യമൊരുക്കും. പിന്നീട് റേ ഡിയോളജി ഉൾപ്പെടെ അനുബന്ധ കോഴ്സുകളും ആരംഭിക്കും. കാഞ്ഞിരപ്പള്ളി – ഈരാ റ്റുപേട്ട റോഡിൽ 25000 ചതുരശ്രയടി വിസ്തീർണ്ണമുള്ള ജാസ് സമുച്ചയത്തിലാണു് ഇത് തുടങ്ങുക. പിന്നീട് ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജിൻ്റെ നേതൃത്വത്തിൽ ഇതിനാ യി മുന്നേക്കർ സ്ഥലം കണ്ടെത്തും.
കാഞ്ഞിരപ്പള്ളി സെൻറ്റ് ഡോമിനിക് സ് കോളേജ് മാനേജ്മെൻറ്റിന് കീഴിലാണ് ലോ കോളേജ് ആരംഭിക്കുക. ബാർ കൗൺസിലിൻ്റെ അനുമതി ലഭിക്കുന്നതോടെ എൽ എൽബിയുടെ ത്രിവൽസര – പഞ്ചവൽസര കോഴ്സുകൾ ആരംഭിക്കുക. ഉന്നത വിദ്യാ ഭ്യാസ വകുപ്പു മന്ത്രി ബിന്ദുവിൻ്റെ പ്രൈവറ് സെക്രട്ടറി അഡ്വ.പി ഷാനവാസ് മുൻ കൈയെടുത്താണ് ഈ രണ്ടു വിദ്യാഭ്യാസ സ്ഥാപനങ്ങളും കാഞ്ഞിരപ്പള്ളിക്ക് അനുവ ദിച്ചിട്ടുള്ളത്.