സംസ്ഥാനത്ത് സമീപകാലത്തുണ്ടായ പ്രളയക്കെടുതികൾ മൂലം മാറ്റിവയ്ക്കപ്പെട്ട മഹാത്മാഗാന്ധി സർവ്വകലാശാലാ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ്  (2017-18) ഒക്‌ടോബർ 10ന് നടത്തും. പ്രാഥമിക വോട്ടർപ്പട്ടിക 12ന് പ്രസിദ്ധീകരിക്കുതാണ്. വോട്ടർപ്പട്ടിക സംബന്ധിച്ചുള്ള പരാതികൾ സെപ്റ്റംബർ 24ന് ഉച്ചയ്ക്ക് 2.00 മണി വരെ സ്വീകരിക്കുതാണ്.

അന്തിമ വോട്ടർപ്പട്ടിക സെപ്റ്റംബർ 25 ന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് സംബ ന്ധിച്ച വിശദമായ പുന:വിജ്ഞാപനം സെപ്്റ്റംബർ 11ന് ഉച്ചയ്ക്ക് 1.00 മണിയ്ക്ക് സർവ്വകലാശാലാ ഓഫീസിലും ഔദ്യോഗിക വെബ്‌സൈറ്റായ www.mgu.ac.in ലും പ്രസിദ്ധീകരിക്കുതാണ്.