കാഞ്ഞിരപ്പള്ളി: മാര്‍ പവ്വത്തില്‍ ഭവന പദ്ധതിയില്‍ കപ്പാട്, നെടുമാവ് പ്രദേശത്ത് നി ര്‍മ്മിച്ച ഭവനസമുച്ചയം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ആശി ര്‍വദിച്ചു. രൂപതയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ തിരി തെളിച്ച് നല്കി. ഭവന പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍  12 ഭവനങ്ങളാണ് പൂര്‍ത്തീകരിക്കുന്നത്.കാഞ്ഞി രപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായ മാര്‍ ജോസഫ് പവ്വത്തിലിന്റെ ബഹുമാനാര്‍ ത്ഥം ഭവന പദ്ധതിയ്ക്ക് മാര്‍ പവ്വത്തില്‍ ഭവന പദ്ധതിയെന്ന് പേര് നല്കുകയായിരുന്നു.

ഇന്ന് അറുപത്തിമൂന്ന് ജീവകാരുണ്യ സ്ഥാപനങ്ങളിലായി 2163 നിരാലംബരെ പുനരധി വസിപ്പിക്കുന്നതിനും ഏയ്ഞ്ചല്‍സ് വില്ലേജുള്‍പ്പെടെയുള്ള സമഗ്ര പദ്ധതികള്‍, വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ ആവിഷ്‌കരിച്ച്  പൂര്‍ത്തീകരിക്കുന്നതിനും ന മുക്ക് സാധിക്കുന്നതിന് പിന്നില്‍ ഇതിനെല്ലാം പ്രോത്സാഹനവും മാര്‍ഗ്ഗനിര്‍ദ്ദേശവും ന ല്കി രൂപതയെ നയിച്ച അഭിവന്ദ്യ പിതാക്കന്‍മാരെയെല്ലാവരും സവിശേഷമായ പങ്കുവ ഹിക്കുന്നുവെന്ന് മാര്‍ ജോസ് പുളിക്കല്‍ അനുസ്മരിച്ചു.

അനേകരുടെ സന്മനസ്സും കൂട്ടായ പരിശ്രമം ഒത്തുചേര്‍ന്നപ്പോള്‍ 12 കുടുംബങ്ങള്‍ക്ക് തലചായ്ക്കാനിടമായി. കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികനായ ഫാ. ജെയിംസ് തെക്കേമുറിയുടെ നേതൃത്വത്തില്‍ നല്ലിടയന്റെ കൂട്ടുകാര്‍ എന്ന സംഘടന വഴിയാണ് ഭവനപദ്ധതി ഏകോപിപ്പിക്കപ്പെട്ടത്. രൂപത റെയിന്‍ബോ പദ്ധതിയില്‍ പൂര്‍ത്തീകരി ക്കുന്ന 45 ഭവനങ്ങള്‍ക്ക് പുറമെയാണ് മാര്‍ പവ്വത്തില്‍ പദ്ധതി.

ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപതാ പ്രൊക്കുറേറ്റര്‍ ഫാ.ഫിലിപ്പ് തടത്തില്‍ മേല്‍നോട്ടം വഹിച്ചു. ആശിര്‍വാദ കര്‍മ്മങ്ങളില്‍ വികാരി ജനറാളുമാരായ ഫാ. ജോ സഫ് വെള്ളമറ്റം, ഫാ. കുര്യന്‍ താമരശ്ശേരി എന്നിവര്‍ക്കൊപ്പം ഫാ. ജെയിംസ് തെക്കേ മുറി, കപ്പാട് വികാരി ഫാ.സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, ഫാ. ഫിലിപ്പ് തടത്തില്‍, ഫാ.തോമസ് തെക്കേമുറി, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലി യര്‍ വി സി സെബാസ്റ്റ്യന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു, ഫാ. ജോസഫ് മരുതൂക്കുന്നേല്‍, ഫാ. ജോസഫ് മരുതോലില്‍, ഫാ.ജിന്‍സ് വാതല്ലൂക്കു ന്നേ ല്‍, സി. മേരി ഫിലിപ്പ്, ഫാ. ജോസഫ് പന്നലക്കുന്നേല്‍, സന്യാസിനികള്‍  എന്നിവര്‍ പങ്കെടുത്തു.