കാഞ്ഞിരപ്പള്ളി: റിമാൻഡിൽ കഴിയവേ ജുഡീഷ്യൽ കസ്റ്റഡിയിൽ  മരണപ്പെട്ട ഷെ ഫീഖിൻ്റെ മരണത്തിലെ ദുരൂഹതകൾ നീക്കാൻ  സർക്കാർ നിഷ്പക്ഷ  അന്വേഷണം ഉ ടൻ പ്രഖ്യാപിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി  ആവശ്യപ്പെട്ടു. ഷെഫീക്കി ൻ്റെ വസതിയിലെത്തി ഭാര്യയെയും മക്കളെയും മാതാപിതാക്കളെയും കണ്ടതിനു ശേ ഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവം നടന്ന് നാ ല് ദിവസം പിന്നിട്ടിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് ആരും ആ കുടുംബത്തെ സന്ദർ ശിക്കുകയോ സാമ്പത്തിക സഹായം അനുവദിക്കുക ചെയ്യാത്തത് പ്രതിഷേധാർഹമാ ണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്ന ഷെഫീഖി ൻ്റെ മരണത്തോടെ അനാഥമായ കുടുംബത്തിന് സർക്കാർ അടിയന്തിരമായി  ധനസ ഹായം അനുവദിക്കണം.

ഷഫീഖിൻ്റെ ഭാര്യക്ക് സർക്കാർ ജോലിയും,കുട്ടികളുടെ വിദ്യാഭ്യാസവും, കുടുംബ ത്തിന് വീടും സ്ഥലവും അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണം തലക്കേറ്റ ക്ഷതം മൂലമാണെന്ന പ്രാഥമിക കണ്ടെത്തൽ കൊല പാതമാണെന്ന സൂചനയാണ് നൽകുന്നത്.യഥാർത്ഥ വസ്തുതകൾ പുറത്തു കൊണ്ട് വ രാൻ സമഗ്ര അന്വേഷണം ആവശ്യമാണ്‌. ഇക്കാര്യത്തിൽ സർക്കാർ അലംഭാവം കാ ണിക്കരുതെന്നാവശ്യപ്പെട്ട് ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകും. നിഷേധാത്മക നിലപാ ടാണ് സർക്കാർ സ്വീകരിക്കുന്നതെങ്കിൽ പ്രാദേശിക കോൺഗ്രസ് നേതൃത്വവുമായി ആശയവിനിമയം നടത്തി കുടുംബത്തിന് നിയമസഹായ മുൾപ്പടെ ആവശ്യമായ എ ല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം പറഞ്ഞു. വീട്ടുകാർ, ബന്ധുക്കൾ, സു ഹൃത്തുക്കൾ, അയൽക്കാർ ഉൾപ്പടെ  നിരവധി ആളുകളുമായി 45 മിനിറ്റിലധികം നേരം സംസാരിച്ച് വിവരങ്ങൾ മനസിലാക്കിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.

ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.പി.എ.ഷെമീർ, റോണി കെ.ബേബി, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഒ.എം.ഷാജി, മാത്യു കുളങ്ങര, ഷാജി പെരുന്നേപ്പറമ്പിൽ, നായിഫ് ഫൈസി, എം.കെ.ഷെമീർ, അഫ്സൽ കളരിയ്ക്കൽ,ഫസിലി കോട്ടവാതുക്ക ൽ,  മുഹമ്മദ് സജാസ്, അബ്ദുൽ ഫത്താഹ്, ഫൈസൽ എം.കാസിം ,പി.ഐ.ഷാജി എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.