കാഞ്ഞിരപ്പള്ളി താലൂക്കിലെ തോട്ടം -പുരയിടം വിഷയം പരിഹരിക്കാനായുള്ള അദാ ലത്തിൽ 719 അപേക്ഷകളിൽ തീരുമാനമായി. തോട്ടം പുരയിടമാക്കി കൊണ്ടുള്ള ഉത്തര വ് ഇവർക്ക് അദാലത്തിൽ കൈമാറി.

തോട്ടം -പുരയിടം വിഷയവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി താലൂക്കിൽ ലഭിച്ച 2604 അപേക്ഷകളിൽ 719 എണ്ണത്തിനാണ് തീരുമാനമായത്.ഈ അപേക്ഷകർക്ക് തോട്ടം എന്ന് രേഖപ്പെടുത്തിയിരുന്ന ഭൂമി പുരയിടമാക്കി നൽകി കൊണ്ടുള്ള ഉത്തരവ് കൈമാറി.1223 അപേക്ഷകളിൽ രേഖകൾ പരിശോധിച്ച് രണ്ട് മാസത്തിനുള്ളിൽ തീരുമാനമുണ്ടാക്കും. ല ഭിച്ച അപേക്ഷകളിൽ 197 എണ്ണം താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളിൽ കേസുകള്‍ ഉള്ളതാ ണന്നും കണ്ടെത്തി .അതിനാൽ ഇത് പുരയിടമാക്കി നൽകില്ല. ഇതു കൂടാതെ 465 അപേ ക്ഷകളും മറ്റ് ജില്ലകളിലെ ലാന്‍ഡ് ബോര്‍ഡുകളിൽ കേസുമായി ബന്ധമുള്ളതിനാൽ മാറ്റി വച്ചിട്ടുണ്ട്.1970 മുതലുള്ള രേഖകളാണ് തോട്ടം പുരയിടം വിഷയവുമായി ബന്ധപ്പെട്ട് പരിശോധിക്കുന്നതെന്നും കളക്ടർ പി കെ സുധീർ ബാബു അറിയിച്ചു.

പൊടിമറ്റം സെന്റ് ഡൊമിനിക്സ് കോളജ് ഒാഡിറ്റോറിയത്തില്‍ നടന്ന അദാലത്തിൽ പി.സി ജോർജ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡോ.എൻ ജയരാജ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ല കളക്ടർ പി കെ സുധീർ ബാബു, തഹസീൽദാർ അജിത് കുമാർ മറ്റ് റവന്യു ഉദ്യോഗസ്ഥർ എന്നിവർ പ ങ്കെടുത്തു.കാഞ്ഞിരപ്പള്ളി, ഇടക്കുന്നം മുണ്ടക്കയം ,എരുമേലി തെക്ക്, കൂവപ്പള്ളി, കു ട്ടിക്കൽ ,കാഞ്ഞിരപ്പള്ളി വില്ലേജുകളിൽ നിന്നുള്ളവരാണ് തോട്ടം പുരയിടം വിഷയമായി ബന്ധപ്പെട്ട അദാലത്തിൽ ‘ അപേക്ഷ കരായെത്തിയത്. ഇടക്കുന്നം വില്ലേജിൽ നിന്നായിരു ന്നു ഏറ്റവും കൂടുതൽ അപേക്ഷകർ.