കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്‌ക്കല്‍ അറ സ്റ്റില്‍. തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് ഓഫീസില്‍ മൂന്ന് ദിവസ ത്തെ ചോദ്യം ചെയ്യലുകള്‍ക്കൊടുവിലാണ് അറസ്റ്റ്. കേസില്‍ ഫ്രാങ്കോ മുളയ്‌ക്കല്‍ നല്‍കി യ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താനായി മൂന്ന് ദിവസം നടത്തിയ ചോദ്യം ചെയ്യലു കള്‍ക്ക് ശേഷമാണ് വെള്ളിയാഴ്‌ച വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്‌തത്.

ചോദ്യം ചെയ്യലില്‍ ഫ്രാങ്കോ മുളയ്‌ക്കലിന് പല ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടായിരുന്നി ല്ല. സംഭവം നടന്നതായി കന്യാസ്ത്രീ പരാതിപ്പെട്ട 2014 മെയ് അഞ്ചിന് താന്‍ കുറവില ങ്ങാട്ടെ മഠത്തില്‍ എത്തിയില്ലെന്നും തൊടുപുഴ മുതലക്കോടത്തായിരുന്നുവെന്നും ഫ്രാ ങ്കോ മുളയ്ക്കല്‍ ആവര്‍ത്തിച്ചു. എന്നാല്‍, കുറവിലങ്ങാട്ട് എത്തിയതായി തെളിയിക്കു ന്ന സന്ദര്‍ശന രജിസ്റ്ററിലെ വിവരങ്ങളും തൊടുപുഴയില്‍ എത്തിയില്ലെന്ന് വ്യക്തമാക്കു ന്ന ടവര്‍ ലൊക്കേഷന്‍ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ കാണിച്ചു.

പല ചോദ്യങ്ങള്‍ക്കും മുമ്പില്‍ കൃത്യമായ മറുപടിയില്ലാതെ ബിഷപ് നിസ്സഹായനായി. സ്വകാര്യചടങ്ങില്‍ കന്യാസ്ത്രീയും ബിഷപ്പും പങ്കെടുക്കുന്ന വീഡിയോ ബിഷപ്പ് അന്വേ ഷണസംഘത്തിന് കൈമാറി. ഈ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന് അന്വേഷണ സം ഘം കണ്ടെത്തി. ഇതും ബിഷപ്പിനെ കുഴപ്പിച്ചു.ആദ്യദിവസത്തെ ചോദ്യങ്ങളും മറുപ ടിയും റേഞ്ച് ഐജി വിജയ് സാഖറേ, കോട്ടയം എസ്പി ഹരിശങ്കര്‍, വൈക്കം ഡിവൈ എസ്പി സുഭാഷ് എന്നിവര്‍ യോഗം ചേര്‍ന്ന് വിശകലനം ചെയ്തിരുന്നു.

കേസിന്റെ നാള്‍വഴികള്‍…

ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ മൊഴി തൃപ്തികരല്ലെന്നാണ് പൊലീസ് വിലയിരുത്തി യിരുന്നത് പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ബിഷപ്പിന് നല്‍കാനായില്ല.കോട്ടയം എസ്പിയുടെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും നേതൃത്വത്തില്‍ രണ്ടു സംഘമായി തിരിഞ്ഞ് നേരത്തെ തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഒന്നാംഘട്ടത്തില്‍ 104 ചോദ്യങ്ങളാണ് തയ്യാറാക്കിയിരുന്നത്.നാലു ക്യാമറകളി ലൂടെ ഇത് പകര്‍ത്തുകയും ചെയ്തു. ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷിക്കാനും റെക്കോഡ് ചെയ്യാനും സൗകര്യം ഉണ്ടായിരുന്നു.

ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബലാത്സംഗം ചെയ്‌തെന്ന് കോട്ടയം ജില്ലാ പൊലീസ് ചീഫിന് കുറവിലങ്ങാട് മിഷനറീസ് ഓഫ് ചാരിറ്റീസ് സന്യാസിനി മഠത്തിലെ കന്യാസ്ത്രീ ജൂണ്‍ 27ന് പരാതി നല്‍കിയതോടെയാണ് കേസിന് തുടക്കം. 2014 മുതല്‍ തുടര്‍ച്ചയായി പീഡിപ്പിച്ചെന്നായിരുന്നു പരാതി.കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി അന്നുതന്നെ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അവരെ വൈദ്യപരിശോ ധനയ്ക്ക് വിധേയയാക്കി. ഇതിനു നാലു ദിവസം മുന്‍പ് വധശ്രമം ആരോപിച്ച് കന്യാ സ്ത്രീയുടെ സഹോദരനെതിരെ ബിഷപ്പും പരാതി നല്‍കിയിരുന്നു.ഇതിലും കുറവില ങ്ങാട് പൊലീസാണ് കേസെടുത്തത്.

സ്ഥലം മാറ്റിയതിലുള്ള വിരോധമാണ് കന്യാസ്ത്രീക്കെന്നായിരുന്നു ബിഷപ്പിന്റെ വാദം. ജൂണ്‍ 29ന് അന്വേഷണ ചുമതല വൈക്കം ഡിവൈഎസ്പി കെ സുഭാഷിന് കൈമാറി. തുടര്‍ന്ന് കുറവിലങ്ങാട് മഠത്തിലെ സന്ദര്‍ശക രജിസ്റ്റര്‍ പരിശോധിച്ചു. കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. പീഡനം നടന്ന 20ാം നമ്പര്‍ മുറിയില്‍ ശാസ്ത്രീയ പരിശോധനയും നടത്തി. ജൂണ്‍ 30ന് പാലാ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണസംഘം അതുവരെയുള്ള റിപ്പോര്‍ട്ട് സമര്‍പിച്ചു.

ജൂലൈ അഞ്ചിന് ചങ്ങനാശേരി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന് മുന്‍പില്‍ പരാതിക്കാരിയുടെ രഹസ്യമൊഴിയെടുത്തു. ബിഷപ്പ് ബലാത്സംഗം ചെയ്‌തെന്ന് ഇവിടെയും കന്യാസ്ത്രീ ആ വര്‍ത്തിച്ചു.രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ഒന്‍പതിന് അന്വേഷണസംഘംവീണ്ടും കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. ജൂലൈ 10 ന് ബിഷപ്പ് രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

വൈദ്യപരിശോധന നടത്തിയ ഡോക്ടറുടെ മൊഴിയും എടുത്തു. രണ്ടു ദിവസത്തിനു ശേഷം മിഷനറീസ് ഓഫ് ജീസസിന്റെ കണ്ണൂരിലെ മഠത്തില്‍ കന്യാസ്ത്രീകളുടെ മൊഴി യെടുത്തു. 14 ന് കന്യാസ്ത്രീ ആദ്യം പരാതി നല്‍കിയ പാലാ ബിഷപ്പ് ജോസഫ് കല്ലറ ങ്ങാട്ട്, കുറവിലങ്ങാട് വികാരി ഫാ. ജോസഫ് തടത്തില്‍ എന്നിവരുടെ മൊഴിയെടുത്തു. ജലന്ധര്‍ രൂപതയിലുണ്ടായിരുന്ന പിന്നീട് സഭാവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീയുടെയും മറ്റൊരു കന്യാസ്ത്രീയുടെ അമ്മയുടെയും മൊഴികളും അന്നുതന്നെ എടുത്തു. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ മൊഴിയും അന്വേഷണസംഘം ശേഖരിച്ചിരുന്നു.