കാഞ്ഞിരപ്പള്ളി: പൊടിമറ്റം സെന്റ് ജോസഫ് മൗണ്ട് ധ്യാനകേന്ദ്രത്തില്‍ ഏപ്രില്‍ ഒന്ന് മുതല്‍ നാല് വരെ വൈകീട്ട് നാല് മുതല്‍ ഒന്‍പത് വരെ നടക്കുന്ന മുപ്പതാമത് ബൈബിള്‍ കണ്‍വന്‍ഷന്റെ 151 അംഗ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. നാഗമ്പടം സെന്റ് ആന്റണീസ് പള്ളി ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍ ധ്യാ നത്തിന് നേതൃത്വം നല്‍കും. വചനപ്രഘോഷണം, കുമ്പസാരം, കുര്‍ബാന, ആരാധന തുട ങ്ങിയ ശുശ്രൂഷകള്‍ നടത്തും.

ഡയറക്ടര്‍ ഫാ. തോമസ് പഴവക്കാട്ടില്‍, ഫിനാന്‍സ് കണ്‍വീനര്‍ ബാബു ബംഗ്ലാവ് പറ മ്പില്‍, പബ്ലിസിറ്റി കണ്‍വീനര്‍ ബിനീത് ബിനു പൂവത്തോലില്‍, ലിറ്റര്‍ജി കണ്‍വീനര്‍ ജോ യ് കുളമറ്റം, റിസപ്ഷന്‍ കണ്‍വീനര്‍ സണ്ണി പാമ്പാടിയില്‍, ലൈറ്റ് ആന്‍്ഡ് സൗണ്ട് സാ ബു തൈപ്പറമ്പില്‍, വോളന്റിയേഴ്‌സ് കണ്‍വീനര്‍ മാത്യു കുളമറ്റം, മധ്യസ്ഥ പ്രാര്‍ത്ഥന- കെ.എം ദേവസ്യ, പൊന്നമ്മ പൊടിമറ്റം, ഭക്ഷണം- മറിയാമ്മ മാമച്ചന്‍, ബിനു ജോസഫ്, വാഹന നിയന്ത്രണം- ബിനോയ് കണ്ണംകുളം, മെഡിക്കല്‍- ജിമ്മി കുര്യന്‍, കുടിവെള്ളം- ഷാജി ഇഞ്ചത്താനം, പന്തല്‍, കസേര- സാബു നന്ദികാട്ട്, കുമ്പസാരം, കൗണ്‍സിലിംഗ് – രാ ജു കൊണ്ടുമല, ജോര്‍ജ് അരീക്കാട്ടില്‍, മീഡിയ- സിജോ ജോസഫ് തുടങ്ങിയവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കും.