പവൻ 88,000 കടന്നു, ഒറ്റയടിക്ക് ‘1,000’ന്റെ കയറ്റം

Estimated read time 0 min read
Share :

സ്വർണവില നിർണായക നാഴികക്കല്ലുകൾ‌ ഭേദിച്ച് തകർപ്പൻ മുന്നേറ്റത്തിൽ. കേരളത്തിൽ പവന് ഒറ്റയടിക്ക് ഇന്നു രാവിലെ 1,000 രൂപ കയറി വില 88,560 രൂപയായി. 88,000 രൂപയെന്ന നാഴികക്കല്ല് ഭേദിച്ചത് ചരിത്രത്തിലാദ്യം. ഗ്രാമിന് 125 രൂപ കുതിച്ച് വില സർവകാല ഉയരമായ 11,070 രൂപയിലുമെത്തി. ഗ്രാം 11,000 കടന്നതും ഇതാ ദ്യമാണ്. രാജ്യാന്തര വിലയുടെ കുതിച്ചുകയറ്റമാണ് കേരളത്തിലും അലയടിക്കുന്നത്.

ഇന്ന് 3,900 ഡോളർ എന്ന നിർണായക ‘മാജിക്സംഖ്യ’ ഭേദിച്ച് രാജ്യാന്തര വില ഔൺസിന് 3,933.08 ഡോളർ വരെയെത്തി. 47 ഡോളറാണ് ഇന്ന് ഒറ്റയടിക്ക് കയറിയത്. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത കൂടുതൽ ശക്തമായതും പ്രവർത്തന ഫണ്ടിനുള്ള ബിൽ പാസാക്കാൻ ഇനിയും കഴിയാത്തതിനാൽ ട്രംപ് നയിക്കുന്ന സർക്കാർ ഭരണസ്തംഭനത്തിലേക്ക് (ഷട്ട്ഡൗൺ) വീണതുമാണ് സ്വർണത്തിന് ഉത്തേജകം.

Share :

You May Also Like

More From Author

+ There are no comments

Add yours