കാഞ്ഞിരപ്പള്ളിയിൽ ജെസിബി ഓപ്പറേറ്ററെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം അമരാവതി സ്വദേശിക ളായ  കണ്ണൻ എന്ന് വിളിക്കുന്ന അനൂപ് കുമാർ (38), അശോധ് അനിൽകുമാർ (30),  സുധീഷ് (37) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ തി ങ്കളാഴ്ച്ച രാവിലെ 8:30യോടെ ഇടക്കുന്നം സ്വദേശിയായ ജെ.സി.ബി ഓപ്പറേറ്ററെ ആ ക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇയാൾ ഓടിച്ചിരുന്ന ജെ.സി.ബി മറ്റൊരു ടൂറിസ്റ്റ് ബസുമായി ഉരയുകയും വണ്ടിയിൽ നിന്ന് ഇറങ്ങി ടൂറിസ്റ്റ് ബസ് ഡ്രൈ വറോട് സംസാരിക്കുന്നതിനിടയിൽ, ഇതിന്റെ പിന്നിലായി വന്ന മറ്റൊരു ടൂറിസ്റ്റ് ബ സിൽ നിന്നും യുവാക്കൾ പുറത്തിറങ്ങുകയും ജെ.സി.ബി ഓപ്പറേറ്ററെ ആക്രമിക്കുക യുമായിരുന്നു.
ജെസിബി ഡ്രൈവർ ടൂറിസ്റ്റ് ബസ്സിന് സൈഡ് കൊടുത്തില്ല എന്ന് ആരോപിച്ച്‌ വാക്ക് തർക്കമുണ്ടാവുകയായിരുന്നു. തുടർന്ന് ബസിൽ ഉണ്ടായിരുന്ന സംഘം ജെസിബി ഡ്രൈവറെ മർദ്ദിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ പരാ തിയെ തുടർന്ന്  കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവർ മൂവരെ യും പിടികൂടുകയുമായിരുന്നു. സെന്റ് ജോർജ് ജെസിബിയുടെ ഡ്രൈവർ ഇടക്കുന്നം സ്വദേശിയായ സിജുവിന് നേരെയാണ് മർദ്ദനം ഉണ്ടായത്. ഇതിനെ തുടർന്ന് അര മണി ക്കൂറോളം ടൗണിൽ ഗതാഗതം സ്‌തംഭിച്ചു.ഇതിൽ ഒരാളായ അനൂപ് കുമാറിന് മുണ്ടക്ക യം സ്റ്റേഷനിലും, കാഞ്ഞിരപ്പള്ളി സ്റ്റേഷ നിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇവരെ  കോടതിയിൽ ഹാജരാക്കി. കണ്ടാലറിയാവുന്ന പത്തോളം പേർക്കായി ള്ള അന്വേഷണം ഊർജ്ജിതമായി നടന്ന് വരുന്നതായി പോലീസ് അറിയിച്ചു