മു​ണ്ട​ക്ക​യം: ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ച​തി​ന് ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ. പൊ​ൻ​കു​ന്നം വ​ട്ട​ക്കാ​വു​ങ്ക​ൽ ഷി​ജോ (32 ), ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല പ​ട്ട​ണ​ക്കാ​ട് ഭാ​ഗ​ത്ത് പു​ത്ത​ത​റ​യി​ൽ ഉ​ണ്ണി എ​ന്ന് വി​ളി​ക്കു​ന്ന സാം​ജി​ത്ത് (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​രു​വ​രി​ൽ നി​ന്നും 10 ഗ്രാം, 15 ​ഗ്രാം ക​ഞ്ചാ​വു ക​ണ്ടെ​ടു​ത്തു.രാ​വി​ലെ ആ​റോ​ടെ മു​ണ്ട​ക്ക​യം ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ഡി. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ കു​മ​ളി​യി​ൽ നി​ന്നു വ​ന്ന ബ​സി​ൽ വ​ന്നി​റ​ങ്ങി​യ യു​വാ​ക്ക​ളെ സം​ശ​യ തോ​ന്നി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.