ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.തലയോലപ്പറമ്പ് വഴിയമ്പലം ഒറ്റപ്ലാക്കൽ അപ്പ ച്ചന്റെ ഭാര്യ അനുജോസഫാ (മറിയാമ്മ- 55)ണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി 8.30 ഓ ടെ വീടിന് വെളിയിൽ എത്തി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച ശേഷം ഇവർ തീ കൊളുത്തു കയായിരുന്നു.

ബഹളം കേട്ട് വീട്ടുകാരും സമീപവാസികളും ഉടൻ ഓടിയെത്തി വെള്ളം ഒഴിച്ച് തീ അണയ്ക്കുകയായിരുന്നു.ഗുരുതരമായി പൊള്ളലേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ 10 ഓടെ മരിച്ചു.

കുടുംബ പ്രശ്നമാണ് വീട്ടമ്മ ജീവനൊടുക്കാൻ ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു. സംസ്കാരം  രാവിലെ ഒൻപതിന് തലയോലപറമ്പ് സെന്റ് ജോർജ് പള്ളിയിൽ. തലയോ ലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു.