ചൊവ്വാഴ്ച  രാവിലെ എട്ട് മണിയോടെ ഇടകടത്തിയിൽ ലോറിയും ബൈക്കും കൂട്ടിയി ടിച്ചുണ്ടായ അപകടത്തിൽ, ബൈക്ക് യാത്രികനായ യുവാവ് മരണപെട്ടു. ഇടകടത്തി അറുവച്ചാംകുഴി സ്വദേശി കിണറ്റുകരയിൽ കെ.വിഷ്ണു (22) ആണ് അപകടത്തിൽ മര ണപ്പെട്ടത്. ചൊവ്വാഴ്ച്ച രാവിലെ 8 മണിയോടെയായിരുന്നു സംഭവം.വിഷ്ണു ഓടിച്ചിരു ന്ന ബൈക്കും എതിരെ വന്ന ലോറിയും തമ്മിൽ ഇടിച്ചാണ് അപകടമുണ്ടായത്. ലോറി ക്കടിയിൽപ്പെട്ട വിഷ്ണുവിനെ ഗുരുതരമായ പരിക്കുകളോടെ നാട്ടുകാർ സമീപത്തെ സ്വ കാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവ റും പെയിൻ്റിംഗ് തൊഴിലാളിയുമായിരുന്നു മരിച്ച വിഷ്ണു.