ഓട്ടോയില്‍ ഇടിച്ചു നിയന്ത്രണം തെറ്റിയ ബൈക്കിടിച്ചു കാല്‍നടയാത്രക്കാരനായ യുവാ വ് മരിച്ചു

മുണ്ടക്കയം : മുണ്ടക്കയം ചെളിക്കുഴി ഭാഗത്തു വച്ച്, ബൈക്കിടിച്ചു കാല്‍നടയാത്രക്കാ രനായ യുവാവ് മരിച്ചു. ചെളിക്കുഴി സ്വദേശി പുത്തന്‍പുരക്കല്‍ ബഷീറിന്റെ മകന്‍ സുമീര്‍ ( 30) ആണ് മരിച്ചത്.

മുണ്ടക്കയത്തെ ബേക്കറിയില്‍ ജോലി ചെയ്തുവരുന്ന സുമീര്‍ രാവിലെ ജോലി സ്ഥലത്തേ ക്ക് പോകുന്ന വഴിക്കാണ് അപകടത്തില്‍ പെട്ടത്. ഇടവഴിയില്‍ നിന്നും മെയിന്‍ റോഡി ലേക്ക് വേഗത്തില്‍ കടന്നുവന്ന ബൈക്ക്, റോഡില്‍ കൂടി പോവുകയായിരുന്ന ഓട്ടോയില്‍ ഇടിച്ച ശേഷം നിയന്ത്രണം തെറ്റി, റോഡില്‍ കൂടി നടന്നു പോവുകയായിരുന്ന സുമീറിനെ ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ സുമീറിന്റെ ശരീരത്തിലേക്ക് നിയന്ത്രണം തെറ്റിയ ഓട്ടോ മറിയുകയും ചെയ്തു.

ഉടന്‍ തന്നെ സുമീറിനെ ആശുപത്രിയില്‍ക്കു കൊണ്ടുപോയെങ്കിലും വഴിക്കു വച്ച് മരണമടഞ്ഞു. സുമീര്‍ വിവാഹിതനാണ്. രണ്ടര വയസുള്ള ഒരു പെണ്‍കുട്ടിയുണ്ട് . പിതാവ് : ബഷീര്‍, മാതാവ് : പരേതയായ സുബൈദ. ഭാര്യ : സബീന.