മുക്കൂട്ടുതറ സ്വദേശികള്‍ സഞ്ചരിച്ച പിക്ക് അപ് വാന്‍ പമ്പ ത്രിവേണിക്കടുത്ത് മറിഞ്ഞ് അപകടം.

പമ്പാവാലി : മുക്കൂട്ടുതറ സ്വദേശികള്‍ സഞ്ചരിച്ച പിക്ക് അപ് വാന്‍ പമ്പ ത്രിവേണി ക്കടുത്ത് മറിഞ്ഞ് അപകടം. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് അപകടം. ശബരി മല പരമ്പരാഗത കാനന പാതയിലെ വലിയാനവട്ടത്ത് പൊളിച്ചു നീക്കിയ കടയുടെ സാധനങ്ങള്‍ കയറ്റി പമ്പ ത്രിവേണി പാര്‍ക്കിംഗ് ഗ്രൗണ്ടിലെത്തിയപ്പോള്‍ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. 
വാഹനത്തിലുണ്ടായിരുന്ന മുക്കൂട്ടുതറ സ്വദേശികളായ നാല് പേര്‍ക്ക് പരീക്കുകളേറ്റു. പരിക്കുകള്‍ ഗുരുതരമല്ല. ഇവര്‍ പമ്പ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.