1. കാഞ്ഞിരപ്പള്ളി തമ്പലക്കാട് റോഡിൽ പി.ആന്റി ക്വാർട്ടേഴ്സിനു മുന്നിൽ ബസിന് മുമ്പിൽ സ്കൂട്ടറിടിച്ച് യുവാക്കൾക്ക് ഗുരുതര പരിക്ക്.

കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ പൊൻകുന്നം സ്വദേശി ഷിജാസ് (19), ഹസീബ് (24) എന്നിവർക്കാണ് പരിക്കേറ്റത്. പിക്കപ്പ് വാനിനെ ഓവർ ടേക്ക് ചെയ്തു വന്ന സ്കൂട്ടർ എതിരെ വന്ന ബസിലിടിക്കുകയായിരുന്നു. ഉച്ചക്ക് പന്ത്രണ്ട് മണിയോടു കൂടിയായിരുന്നു അപകടം. പരിക്കേറ്റവരെ നാട്ടുകാർ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.