കാഞ്ഞിരപ്പള്ളി: മേഖലയിൽ രണ്ട് ഇടങ്ങളിലായി ഉണ്ടായ അപകടങ്ങളിൽ വീട്ടമ്മ യും യുവാവും മരിച്ചു. എരുമേലി ഇടകടത്തിയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു ണ്ടായ അപകടത്തിൽ  ബൈക്ക് യാത്രക്കാരനായ ഇടകടത്തി ഉമ്മിക്കുപ്പ സ്വദേശി അക്കരകടുപ്പിൽ സാബുവിന്റെ മകൻ സെബിൻ(28) ആണ് മരിച്ചത്.ശനിയാഴ്ച രണ്ടു മണിക്കാണ് അപകടം നടന്നത്. റിയാദിൽ ജോലി ചെയ്തിരുന്ന സെബിൻ തിരികെ പോകാൻ വിമാനടിക്കറ്റ് ബുക്ക് ചെയ്തിട്ട് തിരികെ വരുമ്പോൾ ഇടകടത്തി മന്ദിരം പ ടിക്ക് സമീപം കണമലയിൽ നിന്നും വന്ന കാറുമായി കൂട്ടി ഇടിച്ചാണ് അപകടം.

ഗുരുതരമായി പരുക്കേറ്റ സെബിനെ മുക്കൂട്ടുതറ അസ്സീസ്സി ആശുപത്രിയിൽ പ്രവേശി പ്പിച്ചുവെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.മാതാവ് മോളി,സഹോദരി സൗമ്യ.സംസ്‌ക്കാരം പിന്നീട്.

ദേശിയപാത 183ൽ കാഞ്ഞിരപ്പള്ളിക്ക് സമീപം പുതക്കുഴി റാണി ആശുപത്രി പടി യ്ക്ക് സമീപം സ്‌കൂട്ടറിന്റെ പിൻ സീറ്റിൽ നിന്ന് വീണാണ് വീട്ടമ്മ മരിച്ചത്.കുളപ്പു റം പാറാംതോട് സണ്ണിയുടെ ഭാര്യ മിനി (42) ആണ് മരിച്ചത്. ദേശിയപാത 183ൽ പൂത ക്കുഴി റാണി ആശുപത്രി പടിക്കൽ രാവിലെ 10.30നായിരുന്നു അപകടം.അയൽവാ സിയായ സ്ത്രീയ്‌ക്കൊപ്പം മകളുടെ സ്‌കൂളിൽ രക്ഷാകർതൃ യോഗത്തിൽ പങ്കെടുക്കുാ ൻ പോകവെയാണ് അപകടം. സ്‌കൂട്ടറിന്റെ പിൻസീറ്റിരുന്ന യാത്ര ചെയ്ത മിനി റോഡിലേക്ക് വീഴുകയായിരുന്നു. ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡി ക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. മകൾ: മരിയ (ആറാം ക്ലാസ് വിദ്യാർഥിനി, ഇൻഫൻഡ് ജീസസ് എച്ച്.എസ് കാഞ്ഞിരപ്പള്ളി).