ഒരേ ദിശയിൽ നിന്നു വന്ന ബൈക്കും ലോറിയും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്
വാഴൂർ ഈസ്റ്റ് കുറ്റിപ്പുറം വീട്ടിൽ അഗസ്റ്റിൻ 69, മകൾ ലിൻസി 30, മറ്റൊരു മകളുടെ മകൾ ജസിൽ എന്നിവർക്കാണ് പരുക്കേറ്റത്. മൂവരേയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയപാത 183ൽ പൊൻകുന്നത്തിന് സമീപം പത്തൊമ്പതാം മൈലിൽ രാവിലെ 10-30നാണ് സംഭവം.
പൊൻകുന്നം ഭാഗത്തേക്ക് വന്നതായിരുന്നു ഇരുവാഹനങ്ങളും.