എരുമേലി:അമിത വേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനി ന്റെ പിന്നിലിടിച്ച് ഒരാള്‍ മരിച്ചു.ആലപ്പുഴ അമച്ച കരി സ്വദേശി രണ്ടു പറ ആന്റപ്പന്‍ ചാക്കോ ആണന്നാണ് എരുമേലി പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാളെ കുറിച്ച് ഒപ്പുണ്ടായിരുന്നവര്‍ക്കും കൂടതലറിയില്ലാത്തതിനാല്‍ വിശദാംശങ്ങള്‍ ശേഖരിച്ച് വരികയാണന്നാണ് പോലീസ് പറഞ്ഞത്.

ഒപ്പം ബൈക്കില്‍ യാത്ര ചെയ്ത രണ്ട് പേര്‍ക്ക് പരിക്കേറ്റു.ഇവരെ എരുമേലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സീതത്തോട് മുക്കണ്ടത്ത് രാജന്‍ കുട്ടി (34) വായ്പൂര്‍ കാവുങ്കല്‍ സിയാദ്(44) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തിങ്കളാഴ്ച്ച വൈകുന്നേരം അഞ്ച് മണിയോടെ എരുമേലി ടൗണിന് സമീപമാണ് അപകടു ണ്ടായത്. ബൈക്ക് നിയന്ത്രണം വിട്ട് വാനില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി കള്‍ പറഞ്ഞു. പിന്നിലിരുന്ന രണ്ട് പേര്‍ക്കും തെറിച്ച് വീണാണ് പരിക്ക്.മരിച്ചയാളുടെ മൃതദേഹം കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.