മുക്കൂട്ടുതറ : അമിത വേഗതയില്‍ പാഞ്ഞ തീര്‍ത്ഥാടക വാഹനം നിര്‍ത്തിയിട്ട ബസില്‍ ഇടിച്ച് അപകടം. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മുട്ടപ്പളളി 40 ഏക്കറിലാണ് സംഭവം.

പമ്പയിലേക്ക് പോവുകയായിരുന്ന എരുമേലി കെഎസ്ആര്‍ടിസി സെന്റ്ററിലെ ബസ് യാത്രക്കാര ഇറക്കാനായി സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ പിന്നില്‍ വന്നുകൊണ്ടിരുന്ന ഫോര്‍ച്യൂണര്‍ കാര്‍ ഇടിക്കുകയായിരുന്നു.

ബസിലെ യാത്രക്കാര്‍ക്കും കാറിലുണ്ടായിരുന്ന ഭക്തര്‍ക്കും പരിക്കുകളില്ല.