എരുമേലി : സ്വകാര്യ ബസ് കണ്ടക്ടർ ഉച്ച വരെ ബസിൽ ജോലി ചെയ്ത ശേഷം വീട്ടിൽ പോകാതെ പമ്പാ നദിയിലെത്തി മരിച്ച നിലയിൽ കണ്ടെത്തി. മുക്കൂട്ടുതറ പാണപിലാവ് കോയിക്കലേത്ത് പ്രസാദ് (47) നെ ആണ് പെരുന്തേനരുവി ഡാമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. ബസിൽ ജോലി ചെയ്തിരുന്ന വേഷമായ പാൻറ്റും ഷർട്ടും വാച്ചും മൃതദേഹത്തിലുണ്ടായി രുന്നു.
നദിയിൽ ചാടി ജീവനൊടുക്കിയതാണെന്ന് പോലിസ് സംശയിക്കുന്നു. ഉച്ചക്ക് ബസ് വരുന്ന വഴിയിൽ വീടിന് സമീപം കാത്തുനിന്ന ഭാര്യയോട് ഭക്ഷണം വേണ്ടെന്ന് സുഹൃത്തിൻറ്റെ ഫോണിൽ വിളിച്ചു പറഞ്ഞിരുന്നെന്ന് പറയുന്നു. മറ്റൊരാളെ ബസിൽ പകരമായി ജോലിയേൽപ്പിച്ചിട്ടാണ് ഉച്ച കഴിഞ്ഞ് അവധിയെടുത്തത്. സാമ്പത്തിക കട ബാധ്യതകളുണ്ടായിരുന്നെന്ന് പറയുന്നു. കഴിഞ്ഞയിടെ വീട്ടമ്മയെ കയറിപ്പിടിച്ച അയൽവാസി വനത്തിൽ ജീവനൊടുക്കിയ സംഭവത്തിൽ പ്രസാദും മക്കളും പ്രതികളായി നടന്നുകൊണ്ടിരിക്കുന്ന അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടണമെന്ന ആവശ്യം ഉയർന്നിരുന്നു.
കഴിഞ്ഞ ദിവസം ഇരവിപേരൂർ സ്വദേശിനി കൂടുംബ പ്രശനങ്ങളെ തുടർന്ന് ജീവനൊ ടുക്കിയതും പെരുന്തേനരുവിയിലാണ്. ടൂറിസം പ്രദേശമായ ഇവിടെ ആത്മഹത്യാ സംഭവങ്ങൾ വർധിക്കുന്നതിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ.  അജിത ആണ് മരിച്ച നിലയിൽ കണ്ടെത്തിയ പ്രസാദിൻറ്റെ ഭാര്യ. ഹരിപ്രസാദ്, ശ്രീമോൾ പ്രസാദ് എന്നിവരാണ് മക്കൾ. വെച്ചൂച്ചിറ പോലിസ് സ്ഥലത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമാർട്ടത്തിനായി നടപടികൾ സ്വീകരിച്ചു.