മഹാത്മാഗാന്ധി സര്‍വ്വകലാശാല 2016-17ലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം അവാര്‍ഡു കള്‍ സര്‍വ്വകലാശാല അസംബ്ലി ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ്-ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ വിതരണം ചെയ്തു. പ്രോ-വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. ടോമിച്ചന്‍ ജോസഫ് മുഖ്യ പ്രഭാഷണം നടത്തുകയും, എന്‍ എസ് എസ് സ്റ്റേറ്റ് ലെയ്‌സണ്‍ ഓഫീസര്‍ ഡോ. കെ സാബുകുട്ടന്‍ ആശംസകള്‍ അര്‍പ്പിക്കുകയും, വി ജി ഹരിഷ് കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തു.
മികച്ച കോളേജിനുള്ള മോസസ് ട്രോഫിക്ക് അര്‍ഹരമായ എരുമേലി എം ഇ എസ് കോളേജിലെ പ്രിന്‍സിപ്പാള്‍ ഡോ. എം എന്‍ മാഹിനും, മികച്ച പ്രോഗ്രാം ഓഫീസറായ ശ്രീ. വി ജി ഹരീഷ്‌കുമാറിനെയും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

എസ് ഡി കോളേജ്, കാഞ്ഞിരപ്പിള്ളി, പ്രിന്‍സിപ്പല്‍ ഡോ. കെ അലക്‌സാണ്ടര്‍, പ്രോ ഗ്രാം ഓഫിസര്‍ ഡോ. ജോസഫ് മൈക്കിള്‍ എന്നിവര്‍ അതത് കോളേജുകള്‍ക്കു വേണ്ടി സര്‍ട്ടിഫിക്കറ്റ് ഓഫ് അപ്രീസിയേഷന്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. റിന്റു റെജി (സെന്റ് ജോര്‍ജ് കോളേജ്, അരുവിത്തുറ), ശരത്ത് ചന്ദ്രന്‍(എം ഇ എസ് കോളേജ്, എരുമേലി), എന്നിവര്‍ എന്‍ എസ് എസ് വോളണ്ടിയര്‍മാര്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് അപ്രീസിയേഷന്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.