പൊന്‍കുന്നം :  കൊല്ലം ദിണ്ഡിഗൽ ദേശീയപാതയിൽ പൊൻകുന്നം പഴയ ചന്തയിൽ എസ്. എച്ച് യുപി സ്‌കൂളിന് മുന്നില്‍ നിയന്ത്രണം വിട്ട കാര്‍ വാഹനങ്ങളില്‍ ഇടിച്ച് അ പകടം. നെടുംകുന്നത്തേയ്ക്ക് പോവുകയായിരുന്ന മാരുതി ആള്‍ട്ടോ കാര്‍ നിയന്ത്ര ണം തെറ്റി എതിര്‍ദിശയിലൂടെ സഞ്ചരിച്ച ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിക്കുക യായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രികര്‍ക്ക് പരിക്കുണ്ട്.
ഓട്ടോറിക്ഷ കൊടുങ്ങൂരില്‍ നിന്നെത്തിയതാണ്.കാറിന്റെ അമിത വേഗതയും അശ്ര ദ്ധമായ ഡ്രൈവിംഗുമാണ് അപകടകാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.പൊ ന്‍കുന്നം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.