കാഞ്ഞിരപ്പള്ളി: സി പി ഐ എം ന് കാഞ്ഞിരപ്പള്ളി ഏരിയായിൽ ആദ്യ വനിതാ ലോ ക്കൽ സെക്രട്ടറി.മുണ്ടക്കയം സൗത്ത് ലോക്കൽ സെക്രട്ടറിയായി റജീനാ റഫീക്കിനെ കഴി ഞ്ഞ ദിവസം ചേർന്ന ഏരിയാ കമ്മിറ്റി യോഗo   തെരഞ്ഞെടുക്കുകയായിരുന്നു. നിലവി ലുണ്ടായിരുന്നെ സെകട്ടറി പി കെ പ്രദീപ് കാഞ്ഞിരപ്പള്ളി  ബ്ലോക്ക് പഞ്ചായത്ത് അംഗ മായ തോടെയാണ് പുതിയ ലോക്കൽ സെക്രട്ടറിയെ രെഞ്ഞെടുക്കേണ്ടി വന്നത്.സിപിഐ എം ഏരിയാ കമ്മിറ്റിയംഗം, പുരോഗമന കലാ സാഹി ത്വ സംഘം ജില്ലാ കമ്മിറ്റിയംഗം, വനിതാ സാഹിതി ജില്ലാ വൈസ് പ്രസിഡണ്ട് , ബാലസംഘം ഏരിയാ കൺവീനർ എന്നീ ചുമതലകൾ ഇപ്പോൾ വഹിക്കുന്നു.

കാഞ്ഞിരപള്ളി  ബ്ലോക്ക് പഞ്ചായത്ത് അംഗമായും അഖിലേന്ത്യാ ജനാധിപത്വ മഹിളാ അസോസിയേഷൻ കാഞ്ഞിരപള്ളി ഏരിയാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭർ ത്താവ് എം കെ റഫീഖ്. മക്കൾ: അഡ്വ: ഖലിൽ ബിൻ റഫിക്ക്, എൽ എൽ ബി വിദ്യാർത്ഥി ഹുമയൂൺ ബിൻ റഫീക്ക്, പ്ലസ് ടു വിദ്യാർത്ഥി ഹാറൂൺ ബിൻ റഫീഖ്