കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റൂട്ടില്‍ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ട ത്തിനിടെ കൂട്ടിയിടി. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. ബസ്സിനുള്ളി ല്‍ തെറിച്ചു വീണ രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു. അരുവിത്തുറ പള്ളിയ്ക്ക് സമീപമാണ് ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സഡന്‍ ബ്രേ ക്കിട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ മറിഞ്ഞുവീണത്. അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജ് ഡിഗ്രി വിദ്യാര്‍ത്ഥികളായ പൊന്‍കുന്നം സ്വദേ ശിനി ജീന (21), കാഞ്ഞിരപ്പള്ളി സ്വദേശിനി അഫ്സാന (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഈരാറ്റുപേട്ട പിഎംസി ആശുപത്രിയില്‍ പ്രവേശി പ്പിച്ചു. പരിശോധനയില്‍ ജീനയുടെ കൈയ്ക്ക് പൊട്ടലുള്ളതായി കണ്ടെ ത്തി. ഇരുവരും അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥികളാണ്.ബസ്സുകള്‍ ഈരാറ്റുപേട്ട പോലീസ് കേസെടുത്തിട്ടുണ്ട്. ബസ്സുകള്‍ കസ്റ്റഡിയിലെടുത്തു. ഇ ബസിലെ പല കുട്ടി ഡ്രൈവര്‍മാര്‍ക്കും ലൈസന്‍സ് പോലുമില്ലന്നും ആക്ഷേപമുണ്ട്.

ഒരാളുടെ തന്നെ ഉടമസ്ഥതയിലുള്ള രണ്ട് ബസ്സുകളാണ് മത്സരയോട്ടം നടത്തിയത്. അഞ്ച് മിനിട്ടു വ്യത്യാസത്തിലാണ് ഇരു ബസ്സുകളും സര്‍വ്വീസ് നടത്തുന്നത്. സ്വകാര്യ ബസ്സുക ളുടെ കുത്തകയായ ഈ റൂട്ടില്‍ മത്സരയോട്ടവും പ്രശ്നങ്ങളും നിത്യസംഭവമാണ്. ഇതി നെതിരെ മോട്ടോര്‍ വാഹന വകുപ്പും പോലീസും കണ്ണടയ്ക്കുകയാണെന്ന് ആക്ഷേപ വു മുണ്ട്. ഈരാറ്റുപേട്ട പിഎംസി ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ജീനയുടെ കൈയ്ക്ക് പൊട്ടലുള്ളതായി കണ്ടെത്തി. 5 മിനുട്ട് വ്യത്യാസത്തില്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നവയാണ് ഈ ബസുകള്‍. പിന്നാലെയെത്തിയ ബസ് മുന്നില്‍ കയറാനുള്ള ശ്രമ ത്തിനിടെയാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനികള്‍ ബസിനു ള്ളില്‍ തന്നെ തെറിച്ചുവീണു.സ്വകാര്യ ബസുകളുടെ കുത്തകയായ ഈരാറ്റുപേട്ട കാഞ്ഞി രപ്പള്ളി റൂട്ടില്‍ ബസുകളുടെ മല്‍സരയോട്ടവും അപകടങ്ങളും നിത്യസംഭവമാണ്.