കാഞ്ഞിരപ്പള്ളി കുന്നും ഭാഗത്ത് കാറിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ജീപ്പ് തലകീ ഴായി മറിഞ്ഞ് തമിഴ്നാട് സ്വദേശികളായ നാല് പേർക്ക് പരുക്കേറ്റു.തമിഴ്നാട് ഉത്തമ പാളയം സ്വദേശികളായ സുൽത്താൻ (50 ), മുനി സ്വാമി (42) മണികണ്ഠൻ (42), ബീമ (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരുക്ക് ഗുരുതരമല്ല. ബുധനാഴ്ച വൈകിട്ട് 2. 15 ഓടെയാ യിരുന്ന അപകടം.

കായംകുളത്തേക്ക് പോവുകയായിരുന്ന കാർ എതിർദിശയിൽ വന്ന ജീപ്പിനെ റോഡിന് മറുവശത്ത് വച്ച് ഇടിച്ച് തെറിപ്പിച്ച ശേഷം സമീപത്തെ മൺതിട്ടയിൽ ഇടിച്ചാണ് നിന്ന ത്.കാര്‍ റോഡിന് സമീപത്തെ മണ്‍തിട്ടയിലിടിച്ചാണ് നിന്നത്. കാറിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.