പെരുവന്താനം മുറിഞ്ഞപുഴ വളഞ്ഞങ്ങാനത്തിനു സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും കെഎസ്ആർടിസി ബസ്സും തമ്മിൽ കൂട്ടിയിടിച്ച് 11 പേർക്ക് പരി ക്കേറ്റു. രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.

അമിത വേഗതയിൽ വളവു തിരിഞ്ഞത്തിയ മിനി ബസ് കട്ടപ്പനയിലേക്ക് പോവുക യായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്നിട്ട് ഇടിക്കുകയായിരുന്നു. ഇതിന് സമീപം വ്യാഴാഴ്ച്ച നടന്ന അപകടത്തിൽ 2 അയ്യപ്പൻമാർ മരിച്ചിരുന്നു.