കാഞ്ഞിരപ്പള്ളിയിൽ  അഞ്ച് പേർക്ക് മഞ്ഞപിത്തം സ്ഥിരീകരിച്ചതോടെ  കർശന നടപടി കളുമായി ആരോഗ്യ വകുപ്പ്. വൃത്തിഹീനമായ രീതിയിൽ അന്യസംസ്ഥാന തൊഴിലാളി കൾ താമസിച്ച് വന്നിരുന്ന കെട്ടിടം അടച്ചുപൂട്ടാൻ നിർദ്ദേശം നൽകി.
ടൗണിനോട് ചേർന്നുള്ള പഞ്ചായത്തിലെ എട്ടാം വാർഡിലാണ് അഞ്ച് പേർക്ക് മഞ്ഞപി ത്തം സ്ഥിരീകരിച്ചത്.ഒരാൾ കൂടി സമാന രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയതായും ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞയിടെ മഞ്ഞപിത്തം റിപ്പോർട്ട് ചെയ്ത സ്ഥ ലത്തോട് ചേർന്ന് തന്നെയാണ് വീണ്ടും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടുത്തെ ഒരു കിണറ്റിൽ നിന്നും വെള്ളം ശേഖരിച്ച കുടുംബങ്ങളിലുള്ളവരിലാണ് രോഗം കണ്ടെ ത്തിയിരിക്കുന്നത്. സമീപത്തെ പള്ളി, കോച്ചിംഗ് സെന്റർ സെന്റർ എന്നിവിടങ്ങളിലേ ക്കടക്കം വെള്ളം ശേഖരിക്കുന്നത് ഈ കിണറ്റിൽ നിന്നാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്നും പഞ്ചായത്ത് പ്ര സിഡൻറ് ഷക്കീല നസീർ അറിയിച്ചു.
മഞ്ഞപ്പിത്തം വീണ്ടും കണ്ടെത്തിയതോടെ ആരോഗ്യ വകുപ്പും പ്രതിരോധ പ്രവർത്തന ങ്ങൾ ഊർജിതമാക്കി.വൃത്തിഹീനമായ രീതിയിൽ അന്യസംസ്ഥാന തൊഴിലാളികൾ താ മസിച്ച് വന്നിരുന്ന കെട്ടിടം അടച്ചുപൂട്ടാൻ ഇതെ തുടർന്ന് ഇവർ നിർദ്ദേശം നൽകി. തൊ ണ്ടി പറമ്പിൽ നൗഫൽ എന്നയാളുടെ കെട്ടിടമാണ് അടച്ചുപൂട്ടാൻ നിർദേശം നൽകിയത്. പത്ത് പേർക്ക് പോലും താമസിക്കാൻ സൗകര്യമില്ലാത്ത ഇവിടെ നാല് പതോളം അന്യ സംസ്ഥാന തൊഴിലാളികളാണ് കഴിഞ്ഞ് വന്നിരുന്നത്.പേട്ട റോഡിൽ പ്രവർത്തിക്കുന്ന മറ്റൊരു കെട്ടിടം കൂടി അടച്ചുപൂട്ടാൻ പഞ്ചായത്തിനോട് ആരോഗ്യ വകുപ്പ് ശുപാർശ ചെയ്ത് കഴിഞ്ഞു. എരുമേലി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.സീന ,ഹെൽത്ത് സൂപ്പർവൈസർ എം.വി ജോയി, ഹെൽത്ത് ഇൻസ്പെക്ടർ ആർ രാജേഷ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സന്തോഷ് കുമാർ, ബിജു എന്നിവരുടെ നേതൃത്വത്തിലാണ് ആരോഗ്യ വകുപ്പിന്റെ പരിശോധനകൾ നടത്തുന്നത്.