പൊൻകുന്നം: ഒരേദിശയിൽ നിന്നും വന്ന കാറിനെ മറികടന്നെത്തിയ മറ്റൊരു കാർ പെട്ടി ഓട്ടോയിലും വാനിലും ഇടിച്ചു.ഓട്ടോ യാത്രക്കാരായ രണ്ടു പേർക്കു പരുക്ക്.ഓട്ടോ ഡ്രൈവറായ പായിപ്പാട് കിഴക്കേകുറ്റ് ഹാരീസ്(42) ഭാര്യ സബൂറ(34) എന്നിവർക്കാണ് പരുക്കേറ്റത്.ഇരുവരും കോട്ടയത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.
 
വൈകിട്ട് 4.15ന് ദേശീയപാത 183ൽ 19ാം മൈൽ സെന്‍റ് മേരീസ് സ്കൂളിന് സമീപത്തായി രുന്നു അപകടം.കോട്ടയം ഭാഗത്തേക്കു പോകുകയായിരുന്ന പെട്ടി ഓട്ടോയിൽ എതിരെ മറ്റൊരു കാറിനെ മറികടന്നെത്തിയ കാർ ഇടിക്കുകയായിരുന്നു.ഓട്ടോയിൽ ഇടിച്ച സമീ പത്തുണ്ടായിരുന്ന കാറിലും ഓട്ടോയ്ക്കു പിന്നിൽ വന്ന വാനിലും ഇടിക്കുകയായിരു ന്നു.
സ്ഥലത്തെത്തിയ പൊൻകുന്നം പൊലീസും നാട്ടുകാരും ചേര്‍ന്നു അപകടത്തിൽ പരുക്കേ റ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചു. മണിമല പൊലീസ് സ്റ്റേഷന്‍ പിരിധിയിലായതിനാല്‍ കേസ് അവര്‍ക്കു കൈമാറി.പരുക്കേറ്റ ഇരുവരെയും പിന്നീട് കോട്ടയത്തെ സ്വകാര്യാശുപത്രിയിലേക്കു മാറ്റി.മോട്ടോർ വാഹന വകുപ്പ് അധികൃതരും സംഭവ സ്ഥലത്തെത്തിയിരുന്നു.