കേരള ജനപക്ഷത്തിന്റെ പുതിയ ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പാലായില്‍ നടന്നു.യോഗം യുവജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷോണ്‍ ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡണ്ട് ആന്റണി മാര്‍ട്ടിന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ യുവജനപക്ഷം ജില്ലാ പ്രസിഡന്റായി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തം ഗം റിജോ വാളാന്തറയെ തിരഞ്ഞെടുത്തു.പത്തംഗ ജില്ലാ എക്‌സിക്യൂട്ടീവിനെയും എഴുപത്തിനാലാംഗ കമ്മിറ്റിയേയും യോഗം തിരഞ്ഞെടുത്തു.