എരുമേലിയില്‍ ബാങ്ക് ജീവനക്കാരന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു…ഉത്തരവാദികള്‍ പഞ്ചായത്തിലെ മുന്‍ അംഗവും സുഹൃത്തുമെന്ന് പ്രചരണം

എരുമേലി : ബാങ്ക് ജീവനക്കാരനായ യുവാവ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കാ ന്‍ ശ്രമിച്ചത് അമ്മ കണ്ടു. അയല്‍വാസികളെ കൂട്ടി അമ്മ മകനെ രക്ഷപെടുത്തിയെങ്കിലും ആശുപത്രിയില്‍ മകന്‍ അത്യാസന്നനിലയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ദുരൂഹത കളേറെ. ജീവനൊടുക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് യുവാവ് താന്‍ മരിക്കാന്‍ പോവുകയാ ണെന്നും ഇതിന് ഉത്തരവാദികള്‍ ആരൊക്കെയാണെന്നും തന്റ്റെ മരണത്തിന് അവര്‍ക്കു ളള പങ്ക് എന്തൊക്കെയാണെന്നും വിവരിച്ച് ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചിരുന്നെ ന്ന് പറയുന്നു. 
എന്നാല്‍ ഇങ്ങനെയൊരു കുറിപ്പ് ലഭിച്ചിട്ടില്ലെന്നാണ് പോലിസിന്റ്റെ വിശദീകരണം. അതേസമയം യുവാവ് എന്തിനാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ബന്ധുക്കള്‍ പോലി സിനോട് വെളിപ്പെടുത്തിയിട്ടുമില്ല. സ്വകാര്യ ആശുപത്രിയില്‍ ബോധരഹിതനായി മരണത്തോട് മല്ലടിച്ചുകഴിയുകയാണ് യുവാവ്. ചികിത്സയില്‍ പുരോഗതിയുണ്ടായി യുവാവിന്റ്റെ ആരോഗ്യനില മെച്ചപ്പെടുമ്പോള്‍ വാസ്തവം തിരക്കാനാണ് പോലിസി ന്റ്റെ തീരുമാനം. എരുമേലിയിലുളള ഒരു ബാങ്കിലെ ജീവനക്കാരനാണ് യുവാവ്.

ബാങ്കില്‍ സ്വര്‍ണപണയ ഇടപാടുകളുടെ വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. എരുമേലി ഗ്രാമപഞ്ചായത്തിലെ ഒരു മുന്‍ അംഗവും സുഹൃത്തുമായി യുവാവിന് അടുത്ത ബന്ധമുണ്ടായിരുന്നെന്നും ജീവനൊടുക്കാതെ നിവൃത്തിയില്ലെന്ന സ്ഥിതിയിലേക്ക് യുവാവിനെ എത്തിച്ചത്ഈ ബന്ധമാണെന്നുമാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എരുമേലിയിലാണ് ജോലി ചെയ്യുന്നതെങ്കിലും യുവാവ് താമസിക്കുന്നത് സമീപ പ്രദേശത്തെ ഒരു പഞ്ചായത്തിന്റ്റെ പരിധിയിലാണ്.

ഈ പ്രദേശത്തെ പോലിസാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ജനപ്രതിനിധിയും സുഹൃത്തും ചേര്‍ന്ന് യുവാവുമായി എന്തൊക്കെ ഇടപാടുകളുണ്ടായിരുന്നതായി അറിവില്ലെങ്കിലും ആത്മഹത്യാക്കുറിപ്പ് സംബന്ധിച്ച് വ്യക്തയയുണ്ടായാല്‍ നിര്‍ണാ യകമായ വിവരങ്ങളായിരിക്കുംഇതെന്ന്‌പോലിസും സംശയിക്കുന്നു.