അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പൊടിമറ്റം കുന്നത്ത് കെ.ഒ. ജോര്‍ജ് (56) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപകടത്തില്‍ ഭാര്യ ലാലിക്കും പരിക്കേറ്റിരുന്നു. ചൊവ്വാഴ്ച 12.30ന് കൊടുങ്ങൂര്‍ കവലയ്ക്ക് സമീപം ജോര്‍ജും ഭാര്യ ലാലിയും സഞ്ചരിച്ചിരുന്ന ഓ ട്ടോറിക്ഷ പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ തമ്മില്‍ അപകടത്തിലാണ് ഇരു വര്‍ക്കും പരിക്കേറ്റത്. അപകടത്തില്‍ ജോര്‍ജിന് സാരമായി പരിക്കേറ്റിരുന്നു. ലാലി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മക്കള്‍: ജെലീറ്റ, ജെസ്‌ന.