കാഞ്ഞിരപ്പള്ളി: കളിച്ചുകൊണ്ടിരിക്കുന്നിടെ കിണറ്റില്‍ വീണ് പതിനാല് വയസുകരാ ന്‍ മരിച്ചു. പാറത്തോട് പഴൂമല കൈപ്പന്‍പ്ലാക്കല്‍ ഷെനറ്റ് പ്രിയങ്ക ദമ്പതികളുടെ മകന്‍ ആര്യനന്ദ് (14) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 3.45 തോടെയാണ് സംഭവം. കൂട്ടു കാരുമൊത്ത് കളിക്കുന്നതിനിടെ സ്വകര്യ വ്യക്തിയുടെ സംരക്ഷണ ഭിത്തി കെട്ടാത്ത കിണറ്റില്‍ കുട്ടി വീഴുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ കിണറ്റില്‍ നിന്ന് കര യ്ക്ക് കയറ്റിയങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിടനാട് ഗവ. ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: അതുല്യ, അഭിനന്ദ്.