ചെക്ക് ഡാമില്‍ വീണ മകളെ രക്ഷിക്കാനിറങ്ങിയ അച്ഛന് ദാരുണാന്ത്യം, മകളെ രക്ഷപ്പെടുത്തി. കുടുംബത്തോടൊപ്പം ഫോട്ടോ എടുക്കാനെത്തിയ പ്രകാശൻ, മകൾ വെള്ളത്തിൽ വീഴുന്നത് കണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കു മ്പോഴാണ് അപകടമുണ്ടായത്.

മകളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ചെക്ക്ഡാമിലെ വെള്ളത്തിൽ വീണ് തയ്യൽതൊഴിലാളി മരിച്ചു. ആനക്കല്ലിൽ താമസിക്കുന്ന പ്രകാശൻ (52) ആണ് മരിച്ച ത്. കാഞ്ഞിരപ്പള്ളി മേലരുവിയിൽ വെകിട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്. കുടുംബത്തോടൊപ്പം ഫോട്ടോ എടുക്കാനെത്തിയ പ്രകാശൻ, മകൾ വെള്ളത്തിൽ വീഴുന്നത് കണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. കുട്ടിയെ പിന്നീട് ഓടിക്കൂടിയ നാട്ടുകാർ രക്ഷപ്പെടുത്തി. ചെക്ക്ഡാമിൽ ചെളി അടിഞ്ഞ് കൂടിയിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്.