പിക്കപ്പ് വാനും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. ദേശീയ പാ ത 183ൽ പൂതക്കുഴിയിൽ വൈകുന്നേരം 5.30യോടെയാണ് അപകടം നടന്നത്. പൂതക്കു ഴി സ്വദേശിയായ തേനംമാക്കൽ ഷിനാസ് ബഷീർ (21)നാണ് പരിക്കേറ്റത്. കാഞ്ഞി ര പ്പള്ളി യിൽ നിന്നും പൂതക്കുഴിയിലേക്ക് വരികയായിരുന്ന ബൈക്കിൽ കാഞ്ഞിരപ്പ ള്ളിക്ക് വ രികയായിരുന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ യുവാവിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തി ൽ ബൈക്ക് പൂർ ണമായും തകർന്നു.

ദേശീയ പാതയുടെ ഈ ഭാഗത്ത് വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങും പഴയ ആ ക്രി സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതും വഴിയിലാണ്. പഴയ ഉപയോഗശൂന്യമായ വാ ഹനങ്ങൾ അടക്കം പൊളിക്കുവാനായി റോഡരികിലാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇതു മൂ ലം പലപ്പോഴും അപകടങ്ങൾ നിത്യസംഭവമാണ്. ഇത്തരം അസംസ്കൃത വസ്തുക്കൾ റോഡരികിൽ നിന്ന് മാറ്റണമെന്ന് നാട്ടുകാർ നിരന്തരം പരാതി പറയാറുണ്ടങ്കിലും നടപ ടികൾ ഒന്നുമുണ്ടാകാറില്ല. അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടു കാരുടെ ആവശ്യം.