കാഞ്ഞിരപ്പള്ളിയിൽ മദ്യപസംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ലോറിയു മായി കൂട്ടിയിടിച്ചു.കാഞ്ഞിരപ്പള്ളി ചേപ്പുംപാറ വളവിൽ വ്യാഴാഴ്ച വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം.
ചേപ്പുംവളവിൽ മൂന്ന് വാഹനങ്ങളെ മറികടന്നെത്തിയ കാർ ലോറിയുമായി കൂട്ടിയിടി ക്കുകയായിരുന്നു. വഴിവക്കിൽ നിന്നിരുന്ന സ്ത്രീയും കുട്ടിയും  ഓടി രക്ഷപെട്ടതു മൂല മാണ്  വൻ ദുരന്തം ഒഴിവായത്.അപകടം നടന്നയുടനെ കാറിലുണ്ടായിരുന്നവർ ആശുപ ത്രിയിലേക്കെന്ന വ്യാജേന രക്ഷപ്പെട്ടു..അപകടത്തിനിടയാക്കിയ കാറിനുള്ളിൽ നിന്നും മദ്യകുപ്പികൾ കണ്ടെത്തി. വാഹനം ഇടിച്ചയുടനെ മദ്യ കുപ്പികൾ എടുത്ത് മാറ്റാൻ ശ്രമി ച്ചത് നാട്ടുകാർ തടയുകയും തുടർന്ന് വാക്കേറ്റം ഉണ്ടാവുകയും ചെയ്തു.
പോലീസെത്തിയതോടെ മദ്യം കാറിൽ നിന്നും മാറ്റാൻ ശ്രമിച്ചയാൾ ഇവിടെ നിന്നും കട ന്നുകളഞ്ഞു. തമ്പലക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽ പെട്ട കാ ർ.കോട്ടയത്തുനിന്നും കട്ടപ്പന തോവാളയിലേയ്ക്ക് വളവുമായി പോവുകയായിരുന്നു ലോറി.