പാറത്തോട്: പാലപ്രയക്ക് സമീപമുള്ള എസ്റ്റേറ്റില്‍ കാടു വെട്ടിത്തെളിക്കുന്നതിനിടെ കടന്നല്‍ കുത്തേറ്റ് സ്ത്രീകളടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റു. കടന്നല്‍ അക്രമണത്തില്‍ പരിക്കേറ്റ പാലപ്ര ഇടയിലവീട്ടില്‍ വത്സല മോഹന്‍ (46), പോളയ്ക്കല്‍ ഗീത ശിവന്‍ (49) എന്നിവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാജു കാവാലം, ഷാജി കാവാലം, രാജമ്മ പ്ലാത്തറയില്‍, സരിത കട്ടപ്പാറ, കുമാരി സന്ധ്യാലയം, ആലീസ് പാലയക്കാമറ്റം എന്നിവരെ ചികിത്സ നല്‍കി വിട്ടയച്ചു.

സ്ത്രീകളെ കടന്നല്‍ കുത്തുന്നതുകണ്ട് തീയിട്ട രാജു, ഷാജി എന്നിവര്‍ക്ക് പൊള്ളലേ ക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ 9.30നാണ് സംഭവം. സ്വകാര്യ എസ്റ്റേറ്റിലെ തൊഴിലാളികളാണ് പരിക്കേറ്റവര്‍. കാടു വെട്ടിത്തെളിക്കുന്നതിനിടെ ഒരു സ്ത്രീക്ക് ആദ്യം കുത്തേറ്റു. പിന്നീട് കടന്നലുകള്‍ കൂട്ടമായെത്തി മറ്റു സ്ത്രീകളെയും ആക്രമിക്കു കയായിരുന്നു.

വലിയ പാറക്കല്ലുകളും കാടും ഉള്ളതിനാല്‍ ഇവര്‍ക്ക് ഓടി രക്ഷപെടാന്‍ കഴിഞ്ഞില്ല. ഇവരെ രക്ഷപെടുത്തുന്നതിനായി പുരുഷ തൊഴിലാളികള്‍ തീയിട്ടതോടെയാണ് കടന്നലുകള്‍ പിന്‍വലിഞ്ഞത്. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്.