പെരുവന്താനം ചുഴുപ്പിൽ | KSRTC ബസ്സും കാറും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്. വ്യാ ഴാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് അപകടം കട്ടപ്പന ഭാഗത്തേയ്ക്ക് പോകുകയാ യിരുന്ന കാറും കോട്ടയത്തേയ്ക്ക് പോകുകയായിരുന്ന ബസ്സും തമ്മിലാണ് ഇടിച്ചത്. അ പകടത്തിൽ കാർ യാത്രികരായ കാഞ്ചിയാർ സ്വാദേശികളായ കപ്യാരു തോട്ടത്തിൽ തോമസ് ചാക്കോ ,ടോമി, കെവിൻ എന്നിവർക്ക് പരിക്കേറ്റു.
എതിർ ദിശയിൽ എത്തിയ ബസ്സിൽ ഇടിച്ചു കാറും ബസും രണ്ട് ദിശകളിലേയ്ക്കായി നീങ്ങി .കാർ പാതയോരത്ത് കൊക്കയുടെ വശത്ത് നിന്നതിനാൽ വൻ അപകടം ഒഴിവാ യി .ബസ് സമീപത്തെ തിട്ടയിൽ ഇടിച്ചു നിന്നെങ്കിലും യാത്രക്കാർക്ക് പരുക്കുകളില്ല