യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായി നായിഫ് ഫൈസി തെരഞ്ഞെടുക്ക പ്പെ ട്ടു. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റാണ്.ഇന്ത്യന്‍ യൂ ത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ല ജനറല്‍ സെക്രട്ടറിയായി ആയി ജനറല്‍ വിഭാഗത്തില്‍ നി ന്നും നായിഫ് ഫൈസി തിരഞ്ഞെടുക്കപ്പെട്ടു. അഖിലേന്ത്യ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയു ടെ നേതൃത്വത്തില്‍ നടന്ന സംഘടനാ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ തന്നെ വോട്ടുക ളുടെ എണ്ണത്തില്‍ ഇല്‍ രണ്ടാംസ്ഥാനത്തെത്തി ആണ് നായിഫ് ഫൈസി പുതിയ ചുമതല ഏറ്റെടുത്തിരിക്കുന്നത്.

57 പേര്‍ മത്സരിച്ച തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്താണ് തെരഞ്ഞെടുക്കപ്പെട്ടത്. നില വില്‍ യൂത്ത് കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡണ്ട് ആയി പ്രവര്‍ത്തിച്ചു വ രികയായിരുന്നു. കെഎസ്യു പ്രവര്‍ത്തകനായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഇദ്ദേഹം കോണ്‍ഗ്രസ് പത്താം വാര്‍ഡ് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് കാ ഞ്ഞിരപ്പള്ളി ബ്ലോക്ക് ജനറല്‍ സെക്രട്ടറി, ബൂത്ത് പ്രസിഡണ്ട് തുടങ്ങിയ ചുമതലകള്‍ വ ഹിച്ചിട്ടുണ്ട്. ഒട്ടനവധി സാമൂഹിക സാംസ്‌കാരിക യുവജന സംഘടനകളില്‍ നിറസാന്നി ധ്യവുമാണ്.

കോണ്‍ഗ്രസിലെ യുവനേതാക്കളില്‍ തന്നെ മികച്ച സംഘാടകനും വലിയ സൗഹൃദവലയ ത്തിന് ഉടമയുമായ നായിഫ് ഫൈസി ജില്ലാ ജനറല്‍ സെക്രട്ടറി ആവുന്നത് മൂലം കാഞ്ഞി രപ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസ് നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ സാധിക്കും എന്നാണ് വി ലയിരുത്തപ്പെടുന്നത്.സഹകരണ വകുപ്പില്‍ നിന്നും സംസ്ഥാന അഡീഷണല്‍ രജിസ്ട്രാറാ യി വിരമിച്ച സി.എം.മുഹമ്മദ് ഫൈസിയുടെ മകനാണ്.