കോ​ടി​മ​ത നാ​ലു​വ​രി പാ​ത​യി​ൽ ബ​സ് സ്കൂ​ട്ട​റി​ലി​ടി​ച്ചു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു. താ​ഴ​ത്ത​ങ്ങാ​ടി സ്വ​ദേ​ശി പാ​റ​യ്ക്ക​ൽ ഷാ​ജി പി. ​കോ​ശി​യു​ടെ മ​ക​ൻ ഷെ​ബി​ൻ ഷാ​ജി (20) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​നു കോ​ടി​മ​ത​യ്ക്കു സ​മീ​പ​മു​ള്ള പെ​ട്രോ​ൾ പ​ന്പി​ൽ​നി​ന്നു സ്കൂ​ട്ട​റി​ൽ പെ​ട്രോ​ൾ അ​ടി​ച്ച​ശേ​ഷം റോ​ഡി​ലേ​ക്കു ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണു പ​ള്ളം സ്പീ​ച്ച്ലി കോ​ള​ജ് ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ലെ ര​ണ്ടാം വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി​ക​ളാ​യ കോ​ടി​മ​ത കൗ​സ്തു​ഭം സ്വാ​മി​നാ​ഥ​നും ഷെ​ബി​ൻ ഷാ​ജി​യും സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ്വാ​മി​നാ​ഥ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണു ഷെ​ബി​ൻ ഷാ​ജി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഷെ​ബി​ൻ ബ​സി​ന്‍റെ അ​ടി​യി​ൽ​പ്പെ​ട്ടി​രു​ന്നു. നാ​ട്ടു​കാ​ർ ചേ​ർ​ന്നു ആ​ദ്യം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ പി​ന്നീ​ടാ​ണു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഷെ​ബി​ന്‍റെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11നു ​ചാ​ലു​കു​ന്ന് സി​എ​സ്ഐ പ​ള്ളി​യി​ൽ. മാ​താ​വ്: സൂ​സ​ണ്‍ ഷാ​ജി, സ​ഹോ​ദ​ര​ൻ: ഷെ​റി​ൻ

അ​പ​ക​ട​മു​ണ്ടാ​ക്കി​യ കോ​ട്ട​യം-​ച​ങ്ങ​നാ​ശേ​രി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന നി​ത്യ ബ​സ് ബ​സ് ചി​ങ്ങ​വ​നം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.