യാതൊരു മുന്നറിയിപ്പുമില്ലാതെ വൈദ്യുതി വിതരണം തടസപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഏരിയായിലെ എല്ലാ ലോക്കൽ കേ ന്ദ്രങ്ങളിലും മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. രാത്രി ഏഴുമണിയോടെ എല്ലാ ഭവനങ്ങളിലും പ്രതിഷേധം നടന്നു.
സിപിഐ എം കാഞ്ഞിരപ്പള്ളി ടൗൺലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പേട്ട കവലയിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. ലോക്കൽ സെക്രട്ടറി ടി കെ ജയൻ അധ്യക്ഷ നായി. കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ഷമീം അഹമ്മദ് ഉൽഘാടനം ചെയ്തു. പി കെ നസീർ, സജിൻ വി വട്ടപ്പള്ളി, അജാസ് റഷീദ്, വി പി ഇബ്രാഹിം, വി പി ഇസ്മായിൽ എന്നി വർ സംസാരിച്ചു.

+ There are no comments
Add yours