ബ്രിട്ടനിലെ (UK) പൊതുജനാരോഗ്യ സംവിധാനമായ നാഷണൽ ഹെൽത്ത് സർവീസ് രൂപീകൃതമായതിന്റെ ഭാഗമായി ജൂലൈ അഞ്ചിന് ആചരിക്കുന്ന വാർഷിക ആഘോഷത്തിൽ പ്രധാനമന്ത്രി കെയർ സ്റ്റർമാർ നടത്തിയ വിരുന്നിൽ അതിഥിയായി എരുമേലി സ്വദേശിനിയായ ബ്രിട്ടനിലെ മലയാളി നഴ്സ്. ബ്രിട്ടനിലെ നോര്‍വിച്ചില്‍ താമസിക്കുന്ന എരുമേലിക്കാരി ടെല്‍മ ജോസ് ആണ് വിരുന്നിൽ നോമിനേഷനിലൂടെ ക്ഷണിക്കപ്പെട്ട് പങ്കെടുത്തത്.

ആരോഗ്യ പരിചരണ രംഗത്ത് ശ്രദ്ധേയമായ നിലയിൽ സേവനം നൽകിയവരെ വാർഷിക വിരുന്നിൽ പ്രധാനമന്ത്രി വിശിഷ്ട അതിഥിയായി ക്ഷണിച്ച് പങ്കെടുപ്പിക്കും. നോര്‍വിച്ച് ആശുപത്രിയിൽ മേട്രണ്‍ ആയി ജോലി ചെയുന്ന ടെല്‍മ ജോസ് ബ്രിട്ടനിലെ രോഗികളുടെ മുന്നില്‍ മികച്ച ഒരു നഴ്സായി മാറിയിരിക്കുന്നത് ബ്രിട്ടന്റെ കൂടി അഭിമാനമാണ് എന്ന അടിക്കുറിപ്പോടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നു ടെൽമയ്ക്ക് ക്ഷണക്കത്ത് എത്തിയത്. എരുമേലി കൊരട്ടി ഉറുമ്പിൽ ജോണിക്കുട്ടിയുടെ ഭാര്യയാണ് ടെൽമ. മക്കൾ ഡാനാ ജോണും ഡയസ് ജോണും ബ്രിട്ടനിൽ സ്ഥിരജോലിക്കാരാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് NHS. ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരുൾപ്പെടെ ദശലക്ഷക്കണക്കിന് ജീവനക്കാർ ഇതിലുണ്ട്.

+ There are no comments
Add yours