കാഞ്ഞിരപ്പള്ളി: വിശ്വാസജീവിത പരിശീലകര്‍ പ്രകാശദീപങ്ങളാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണജൂബി ലി വര്‍ഷത്തില്‍ രൂപതാ വിശ്വാസ ജീവിത പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വിശ്വാസ ജീവിത പരിശീലകര്‍ക്കുള്ള പരിശീലന പദ്ധതിയായ സി. റ്റി. സി. കോഴ്‌സ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2025-2026 അധ്യയന വര്‍ഷം സി.റ്റി.സി കോഴ്‌സ് പൂര്‍ത്തിയാക്കിയ അധ്യാപകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും 2026-2027 വര്‍ഷത്തെ പുതിയ ബാച്ചിന്റെ ഉദ്ഘാടനവും സ മ്മേളനത്തില്‍ വച്ച് മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിച്ചു. പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റം സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു. വിശ്വാസ ജീവിത പരിശീലന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ. തോമസ് വാളന്മനാല്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് വിശ്വാസ ജീവിത പരിശീലനത്തെക്കുറിച്ചും, അതിന്റെ ആഴമായ അര്‍ത്ഥതലങ്ങളെ ക്കുറിച്ചും ഫാ.സേവ്യര്‍ കൊച്ചുപറമ്പില്‍ ക്ലാസ് നയിച്ചു.

+ There are no comments
Add yours