എലിക്കുളം അഞ്ചാംമൈൽ പാലത്തിനു തുകഅനുവദിക്കണം, നിവേദനം നൽകി

Estimated read time 1 min read
Share :

എലിക്കുളം പഞ്ചായത്ത് ഏഴാം വാർഡിലെ തോക്കനാട്ടുപടി – നെല്ലാന്തടം റോഡിൽ അപകടാവസ്ഥയിലായ അഞ്ചാംമൈലിനു സമീപമുള്ള പാലത്തിന്റെ പുനർനിർമ്മാണ ത്തിന് മതിയായ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 6,7 വാർഡുകളിലെ ഗുണഭോക്താക്കൾ ഫ്രാൻസിസ് ജോർജ് എം. പി ക്ക് നിവേദനം നൽകി. വാർഡ് മെമ്പർ വി.ഐ അബ്ദുൽ കരീമും കൺവീനർ സെബാസ്റ്റ്യൻ മരുതൂറും ചേർന്ന് നിവേദനം കൈമാറി.

ജില്ലാ പഞ്ചായത്ത് മെമ്പർ തോമസ് കുന്നപ്പള്ളി, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോയിക്കുട്ടി തോക്കനാട്ട്, പഞ്ചായത്ത് മെമ്പർ ജോഷി കെ ആന്റണി,ജോസ് കരിപ്പാൽ, മേജോ കാനത്തിൽ,തോമസ് താഴത്തു വരിക്ക, റെജി ദീപ്തി, ടോമി കാഞ്ഞമല, സാലിക്കുട്ടി മരുതൂർ, ട്രീസാമ്മ ഊട്ടുകുളം,റൂബെൻ തോക്കാനാട്ട്, ജോർജ് കുട്ടി പാല ക്കൽ, കുരിയാച്ചൻ ചീരാം കുഴിയിൽ തുടങ്ങിയവർ പങ്കെടുത്തു.

Share :

You May Also Like

More From Author

+ There are no comments

Add yours