പാറത്തോട് പുതുപ്പറമ്പിൽ മുഹമ്മദ് – നസീമ ദമ്പതികളുടെ മകൻ ഷാഹുൽ ഹമീദിന്റെ മൃതദേഹമാണ് ഇന്ന് (ശനി ) വൈകിട്ട് 6ന്സൗദി എയർലൈൻസിൽ കൊച്ചി ഇന്റർനാ ഷണൽ എയർപ്പോർട്ടിൽ എത്തിക്കുന്നത്. തുടർന്ന് പാറത്തോട്ടിലെ വീട്ടിൽ എത്തിക്കുന്നതും ഞായറാഴ്ച രാവിലെ 9ന് പാറത്തോട് ജുമുഅ മസ്ജിദ് കബർ സ്ഥാനിൽ കബറടക്കും. ഇക്കഴിഞ്ഞ 24 ന് റിയാദിന് സമീപം അൽഖർജിലെ ദിലമിൽ ഉച്ചഭക്ഷണത്തിനുശേഷം ഉറങ്ങുന്നതിനിടെ ഹൃദയാഘാതം ഉണ്ടാവുകയും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: റമീസ ( ഫൗസി ). മക്കൾ: മുഹമ്മദ് യഹ് യ ,ഫഹദ്


+ There are no comments
Add yours