കാഞ്ഞിരപ്പള്ളി:ദേശീയ വായനാ – മാസാചരണത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ വായനാദിനം ആ ചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ വച്ച് വിവിധ നോവലുകളെ പരിചയപ്പെടുത്തുന്ന സാഹിത്യ സദസ്സ് നടത്തി. വൈസ് പ്രസിഡൻ്റ് റോസമ്മ ആഗസ്തിയുടെ അധ്യക്ഷത യിൽ പ്രസിഡൻ്റ് പി.എ.ഷെമീർ ഉദ്ഘാടനം ചെയ്തു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിനു മറ്റക്കര,വി.ടി അയൂബ്ഖാൻ,സിനിമോൾ തടത്തിൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബേബി വട്ടക്കാട്ട്, സോഫി ജോസഫ്, റോസമ്മ ജോൺ,സിനി ജിബു,ആൻസി സെബാസ്റ്റ്യൻ, പി.ജി.സൂര്യകല, കെ.കെ.സദാനന്ദൻ, അനീറ്റമോൾ ആന്റണി,കിരൺ രാജൻ, സെക്രട്ടറി എസ്. സജീഷ്,സയന ബഷീർ എന്നിവർ പ്രസംഗിച്ചു.പി കേശവദേവിൻ്റെ ഓടയിൽ നിന്ന് എന്ന നോവൽ സി.പ്രശാന്ത് പരിചയപ്പെടുത്തി.

+ There are no comments
Add yours