ബിജെപി നേതാവ് എൻ. ഹരി റബർ ബോർഡ് അധ്യക്ഷൻ

Estimated read time 0 min read
Share :

ബിജെപി കോട്ടയം മുൻ ജില്ലാ പ്രസിഡൻ്റും മധ്യമേഖലാ പ്രസിഡന്റുമാണ് ഹരി. കേന്ദ്ര വ്യവസായ മന്ത്രാലയമാണ് ഉത്തരവിറക്കിയത്.

ബിജെപി മധ്യമേഖലാ പ്രസിഡന്റിനെ അധ്യക്ഷനായി നിയമിച്ച് കേന്ദ്ര വാണിജ്യ മന്ത്രാലയം. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള വാണിജ്യ വകുപ്പാണ് എൻ ഹരിയെ മൂന്ന് വർഷത്തെ കാലാവധിയിലേക്ക് അധ്യക്ഷനായി നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്. നിലവിൽ ബിജെപി കേരള മധ്യമേഖലാ പ്രസിഡന്റായി പ്രവർത്തി ച്ചു വരികയാണ് അദ്ദേഹം. കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് സ്വദേശിയായ എൻ.ഹരി കഴിഞ്ഞ രണ്ട് വർഷമായി റബർ ബോർഡിലെ സജീവ അംഗമായി പ്രവർത്തിച്ചു വരി കയാണ്. ബിജെപിയുടെ കോട്ടയം ജില്ലാ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കേരള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്കായി രണ്ട് തവണ മത്സ രിച്ചിട്ടുമുണ്ട്.
സംസ്ഥാനത്തെ റബ്ബർ കർഷകർ കടുത്ത പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് ബോർഡിന്റെ തലപ്പത്തേക്ക് ഒരു രാഷ്ട്രീയ നേതാവ് കർഷകരുടെ പ്രതിനിധിയെന്നോ ണം എത്തിച്ചേരുന്നത്. ആഭ്യന്തര വിപണിയിൽ റബ്ബർ വില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന ഈ സാഹചര്യത്തിൽ, പുതിയ ഭരണനേതൃത്വം റബ്ബർ കർഷകരുടെ ക്ഷേമ ത്തിനായി എന്ത് മാറ്റങ്ങളാകും കൊണ്ടുവരിക എന്നത് കേരളത്തിലെ പ്ലാന്റേഷൻ സമൂഹം കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്.
 ബിജെപി മധ്യമേഖലാ പ്രസിഡൻ്റും പ്രമുഖ നേതാവുമായ എൻ. ഹരിയെയാണ് റബർ ബോർഡിൻ്റെ പുതിയ ചെയർമാനായി കേന്ദ്ര സർക്കാർ നിയമിച്ചത്. അതേസമയം, സാധാര ണയായി ഐഎഎസ് ഉദ്യോഗസ്ഥരോ മറ്റ് ഉയർന്ന ഉദ്യോഗസ്ഥരോ അലങ്കരിക്കാറുള്ള ഈ പദവിയിലേക്കാണ് ഒരു രാഷ്ട്രീയ നേതാവ് നിയമിതനാകുന്നത്.

റ​ബ​ര്‍ ഇ​റ​ക്കു​മ​തി തീ​രു​വ, ക​മ്പോ​ള​ത്തി​ലെ വി​ല​സ്ഥി​ര​ത വി​ഷ​യ​ങ്ങ​ളി​ലെ​ന്നും ക​ര്‍​ഷ​ക​പ​ക്ഷ​ത്തു​നി​ന്ന് സം​സാ​രി​ക്കാ​ന്‍ എ​ന്‍. ഹ​രി​യെ​ന്നും ശ്ര​ദ്ധാ​ലു​വാ​യി​രു​ന്നു. ക​ര്‍​ഷ​ക​പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ബോ​ര്‍​ഡ് ത​ല​ത്തി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​ക​ളി​ലും ഭേ​ദ​ഗ​തി​ക​ളും തു​ട​ര്‍​ന​ട​പ​ടി​ക​ളും ന​യ​പ​ര​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ അ​ദ്ദേ​ഹം ബോ​ര്‍​ഡം​ഗ​മെ​ന്ന നി​ല​യി​ല്‍ സ​മ​യം ചെ​ല​വ​ഴി​ച്ചു.

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ റ​ബ​ര്‍ മേ​ഖ​ല​യ്ക്കാ​യി പ്ര​ഖ്യാ​പി​ച്ച ഉ​ത്തേ​ജ​ക പാ​ക്കേ​ജു​ക​ള്‍ ക​ര്‍​ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നും റ​ബ​ര്‍ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ള്‍ കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രു​ന്ന​തി​നും എ​ന്‍. ഹ​രി ഇ​ട​പെ​ട്ടി​രു​ന്നു. ഐ​എ​എ​സ് കേ​ഡ​റി​നു പു​റ​ത്തേ​ക്ക് ന​രേ​ന്ദ്ര​മോ​ദി സ​ര്‍​ക്കാ​ര്‍ റ​ബ​ര്‍ ബോ​ര്‍​ഡ് അ​ധ്യ​ക്ഷ​പ​ദം ന​ല്‍​കാ​നു​ള​ള തീ​രു​മാ​നം എ​ടു​ത്ത​ശേ​ഷം ആ ​പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ മ​ല​യാ​ളി​കൂ​ടി​യാ​ണ് എ​ന്‍. ഹ​രി.പൊ​തു​സ​മൂ​ഹ​ത്തി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യ ഹ​രി നി​ര​വ​ധി ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത് വി​ജ​യി​പ്പി​ച്ചു. ബി​ജെ​പി​യു​ടെ കേ​ര​ള​ത്തി​ലെ ജ​ന​കീ​യ മു​ഖ​മാ​ണ് ഹ​രി. ക​ഴി​ഞ്ഞ മൂ​ന്നു​വ​ര്‍​ഷ​മാ​യി ബോ​ര്‍​ഡി​ല്‍ ഒ​ട്ടേ​റെ ശ്ര​ദ്ധേ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തി.

ഫ​ല​പ്ര​ദ​വും സ​ജീ​വ​വു​മാ​യ ഇ​ട​പെ​ട​ലു​ക​ളെ തു​ട​ര്‍​ന്ന് 97 പു​തി​യ ത​സ്തി​ക​ക​ളി​ല്‍ നി​യ​മ​ന​ത്തി​ന് സ​ത്വ​ര അ​നു​മ​തി ന​ല്‍​കി. ശാ​സ്ത്ര​ജ്ഞ​ര്‍, ഫീ​ല്‍​ഡ് ഓ​ഫീ​സ​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന അ​നു​മ​തി ല​ഭി​ച്ച​തി​ല്‍ ഹ​രി​യു​ടെ ഇ​ട​പെ​ട​ലു​ക​ള്‍ പ്ര​ശം​സ​നീ​യ​മാ​ണ്. ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​മൂ​ലം സം​സ്ഥാ​ന​ത്ത് അ​ട​ച്ചു​പൂ​ട്ടി​യ പ​ല ഫീ​ല്‍​ഡ് ഓ​ഫീ​സു​ക​ളും വീ​ണ്ടും തു​റ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

72 ശ​ത​മാ​ന​ത്തി​ല്‍ അ​ധി​കം സ്വാ​ഭാ​വി​ക റ​ബ​ര്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കേ​ര​ള​ത്തി​നു ന​ല്‍​കി​യ അ​ഭി​മാ​നാ​ര്‍​ഹ​മാ​യ വ​ലി​യ അം​ഗീ​കാ​ര​ത്തി​ന് അ​ങ്ങേ​യ​റ്റം ക​ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ​ന്നും റ​ബ​ര്‍ മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​ര​മാ​വ​ധി പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​മി​ക്കു​മെ​ന്നും നി​യു​ക്ത ചെ​യ​ര്‍​മാ​ന്‍ എ​ന്‍. ഹ​രി അ​റി​യി​ച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours